---
title: "പിറവം നഗരസഭ ഓണോത്സവം 2025 ; സ്വാഗത സംഘം ഓഫീസിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു"
english_title: "Piravom Municipality Onotsavam 2025; Welcome team inaugurated the office"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/307096/piravom-municipality-onotsavam-2025-welcome-team-inaugurated-the-office"
published_at: "2025-08-07T17:58:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68949d0e3e7e6_onam.jpg"
keywords: []
---

# പിറവം നഗരസഭ ഓണോത്സവം 2025 ; സ്വാഗത സംഘം ഓഫീസിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

> **Lead Summary:** പിറവം : നഗരസഭ ഓണോത്സവം 2025 ന്‍റെ സ്വാഗത സംഘം ഓഫീസിന്‍റെ ഉദ്ഘാടനം ഇന്ന് പുത്തന്‍കുരിശ് ഡിവൈഎസ്പി ശ്രീ. വി. റ്റി. ഷാജന്‍ നിര്‍വ്വഹിച്ചു.

## Article Content

പിറവം : നഗരസഭ ഓണോത്സവം 2025 ന്‍റെ സ്വാഗത സംഘം ഓഫീസിന്‍റെ ഉദ്ഘാടനം ഇന്ന് പുത്തന്‍കുരിശ് ഡിവൈഎസ്പി ശ്രീ. വി. റ്റി. ഷാജന്‍ നിര്‍വ്വഹിച്ചു.

നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഓണോത്സവം ജനറല്‍ കണ്‍വീനറും ഡെപ്യൂട്ടി ചെയര്‍മാനുമായ കെ.പി. സലിം സ്വാഗതം പറഞ്ഞു.

ജനകീയ കൂട്ടായ്മയോടെ നടത്തുന്ന ഓണോത്സവം 2025 ന്‍റെ സമ്മാന കൂപ്പണ്‍ ചെയര്‍പേഴ്സണ്‍ ലെക്നോ ജോയിക്ക് നല്‍കി ആദ്യ വില്‍പന നടത്തി. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സ്വാഗത സംഘം ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഓഗസ്റ്റ് 26 nu ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് അത്തച്ചമയ സായാഹ്ന ഘോഷയാത്ര സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ നിന്നും ആരംഭിക്കുന്നതാണ്.

സെപ്റ്റംബർ 1 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പോസ്റ്റോഫീസ് ജംഗ്ക്ഷനില്‍ ഫുഡ് ഫെസ്റ്റ്, തീറ്റ മത്സരം, തിരുവാതിരകളി, കൈകൊട്ടികളി മറ്റ് കലാപരിപാടികള്‍ എന്നിവ അരങ്ങേറും. സെപ്റ്റംബർ 2 ചൊവ്വാഴ്ച നഗരസഭ കാര്യാലയ അങ്കണത്തില്‍ പ്രദര്‍ശന വടംവലി മത്സരം നടത്തപ്പെടും. സെപ്റ്റംബർ 3 ബുധനാഴ്ച രാവിലെ 9 മണിമുതല്‍ നഗരസഭ ഹാളില്‍ അത്തപൂക്കള മത്സരം ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/307096/piravom-municipality-onotsavam-2025-welcome-team-inaugurated-the-office)