---
title: "മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്"
english_title: "Accident involving three vehicles; three people, including a woman, injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306988/accident-involving-three-vehicles-three-people-including-a-woman-injured"
published_at: "2025-08-07T11:09:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68943cac2672e_accident.jpg"
keywords: []
---

# മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** പെരുമ്പാവൂർ: എംസി റോഡിൽ വല്ലം ജങ്ഷന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.

## Article Content

പെരുമ്പാവൂർ: എംസി റോഡിൽ വല്ലം ജങ്ഷന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.

മിനിലോറി, കാർ, സ്കൂട്ടർ എന്നിവയാണ് അപകടത്തിൽപെട്ടത്.സ്കൂട്ടർ യാത്രക്കാരായ ചേലാമറ്റം തോട്ടപ്പാട്ടിൽ വീട്ടിൽ നൗഷാദ്, ബന്ധു റാബിയാ സമദ്, ലോറി ഡ്രൈവർ വായിക്കര നാരായണംമോളത്ത് വീട്ടിൽ രാജൻ എന്നിവർക്കാണ് പരിക്കേറ്റത്.

രാജനും നൗഷാദും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും റാബിയയെ എറണാകുളതെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.ബുധനാഴ്ച‌ രാവിലെ 10-ന് വല്ലത്ത് നിന്ന് ചേല ഭാഗത്തേക്ക് ചെങ്കല്ല് കയറ്റിപോവുകയായിരുന്ന മിനി ലോറിയുടെ മുന്നിൽ സഞ്ചരിച്ച കാർ പൊടുന്നനെ സർവീസ് സെൻ്ററിലേക്ക് തിരിച്ചതാണ് അപകടത്തിന് കാരണം.

നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും മരത്തിലും ഇടിച്ചാണ് നിന്നത്.മുൻവശം തകർന്ന ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ രാജനെ അഗ്നിരക്ഷാസേനയെത്തി കാബിൻ പൊളിച്ചാണ് പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306988/accident-involving-three-vehicles-three-people-including-a-woman-injured)