---
title: "നെഹ്‌റു ട്രോഫി വള്ളംകളിക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു"
english_title: "Ticket sales for Nehru Trophy boat race begin"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306917/ticket-sales-for-nehru-trophy-boat-race-begin"
published_at: "2025-08-06T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68936e6066ea6_nehru.jpg"
keywords: []
---

# നെഹ്‌റു ട്രോഫി വള്ളംകളിക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു

> **Lead Summary:** ആലപ്പുഴ: കേരളത്തിൻ്റെ ജലമേളകളിൽ ഏറ്റവും പ്രശസ്തമായ ആലപ്പുഴയിലെ പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്നു.

## Article Content

ആലപ്പുഴ: കേരളത്തിൻ്റെ ജലമേളകളിൽ ഏറ്റവും പ്രശസ്തമായ ആലപ്പുഴയിലെ പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്നു.

ആഗസ്റ്റ് 30-ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വിൽപ്പന ആഗസ്റ്റ് 8-ന് വെള്ളിയാഴ്ച ആരംഭിക്കും. ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ 5 ജില്ലകളിലെ പ്രധാന സർക്കാർ ഓഫീസുകളിൽ നിന്നും പ്രമുഖ ബാങ്കുകൾ വഴി ഓൺലൈനായും ടിക്കറ്റുകൾ ലഭ്യമാകും.

നെഹ്‌റു പവലിയനിലെ പ്ലാറ്റിനം കോര്‍ണറിനു 25000 രൂപയാണ് ടിക്കറ്റ് വില.10000 രൂപയാണ് ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണറിനു 25000 രൂപയാണ് ടിക്കറ്റ് വില.10000 രൂപയാണ് ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് നിരക്ക്. പ്ലാറ്റിനം കോര്‍ണ്‍ ടിക്കറ്റുകള്‍ എടുക്കുന്നവരെ പവലിയനിലെത്തിക്കാന്‍ പ്രത്യേക ബോട്ട് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണസൗകര്യവും പവലിയനില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. 

നെഹ്‌റു പവലിയിനിലെ ടൂറിസ്റ്റ് ഗോള്‍ഡ് ടിക്കറ്റ് 3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ 2500, കോണ്‍ക്രീറ്റ് പവലിയനിലെ റോസ് കോര്‍ണര്‍ 1500, വിക്ടറി ലെയ്‌നിലെ വുഡന്‍ ഗ്യാലറി 500, ഓള്‍ വ്യൂ വുഡന്‍ ഗാലറി 400, ലേക്ക് വ്യൂ ഗോള്‍ഡ് 200, ലോണ്‍ 100 എന്നിങ്ങനെയാണ് മറ്റു ടിക്കറ്റുകളുടെ നിരക്ക്.

ഈ മനോഹരമായ ജലമേള കാണാൻ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ആലപ്പുഴയിലേക്ക് എത്തുന്നത്. ചുണ്ടൻ വള്ളങ്ങൾക്ക് പുറമെ, വിവിധ വിഭാഗത്തിലുള്ള വള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കാറുണ്ട്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306917/ticket-sales-for-nehru-trophy-boat-race-begin)