---
title: "ഓണോത്സവം 2025 കെങ്കേമമാക്കാൻ പിറവം നഗരസഭ ; അത്തം നാളില്‍ അത്തച്ചമയ സായാഹ്ന ഘോഷയാത്ര"
english_title: "Piravom Municipality to celebrate Onotsavam 2025; Evening procession on Attam day"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306831/piravom-municipality-to-celebrate-onotsavam-2025-evening-procession-on-attam-day"
published_at: "2025-08-06T13:03:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6893057361e7a_onam.jpg"
keywords: []
---

# ഓണോത്സവം 2025 കെങ്കേമമാക്കാൻ പിറവം നഗരസഭ ; അത്തം നാളില്‍ അത്തച്ചമയ സായാഹ്ന ഘോഷയാത്ര

> **Lead Summary:** > പിറവം : ഈ വര്‍ഷത്തെ ഓണാഘോഷം "ഓണോത്സവം 2025" കെങ്കേമമാക്കാൻ പിറവം നഗരസഭ ഒരുങ്ങി കഴിഞ്ഞു. ആഗസ്റ്റ് 26 അത്തം നാളില്‍ നടക്കുന്ന അത്തച്ചമയ സായാഹ്ന ഘോഷയാത്രയോടെ ഓണ മാമാങ്കത്തിന് തുടക്കം കുറിക്കുകയാണ്.

## Article Content

> പിറവം : ഈ വര്‍ഷത്തെ ഓണാഘോഷം "ഓണോത്സവം 2025" കെങ്കേമമാക്കാൻ പിറവം നഗരസഭ ഒരുങ്ങി കഴിഞ്ഞു. ആഗസ്റ്റ് 26 അത്തം നാളില്‍ നടക്കുന്ന അത്തച്ചമയ സായാഹ്ന ഘോഷയാത്രയോടെ ഓണ മാമാങ്കത്തിന് തുടക്കം കുറിക്കുകയാണ്.

പൂക്കള മത്സരം, തിരുവാതിര കളി, കൈകൊട്ടികളി, ഫുഡ്ഫെസ്റ്റ്, തീറ്റമത്സരം, വിവിധ കാലാസാംസ്കാരിക പരിപാടികള്‍, നാടന്‍കലാകാരന്മാരും പ്രൊഫഷണല്‍ കലാകാരന്മാരും പങ്കെടുക്കുന്ന കലാസന്ധ്യകള്‍ എന്നിവ വിവിധ വേദികളിലായി അരങ്ങേറുന്നതായിരിക്കും എന്ന് നഗരസഭ അറിയിച്ചു

സ്വാഗത സംഘം ഓഫീസിന്‍റെ ഉദ്ഘാടനം നാളെ പുത്തന്‍കുരിശ് ഡിവൈഎസ്പി ശ്രീ. വി. റ്റി. ഷാജന്‍ നിര്‍വ്വഹിക്കുന്നതായിരിക്കും. ഓണോത്സവം 2025 ന്‍റെ സമ്മാന കൂപ്പണിന്‍റെ ആദ്യ വില്‍പനയും ഇതോടൊപ്പം നടത്തുന്നു.

ഓഗസ്റ്റ് 26 ന് ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് അത്തച്ചമയ സായാഹ്ന ഘോഷയാത്ര സെന്‍റ് ജോസഫ്സ് ഹൈസ്കൂളില്‍ നിന്നും ആരംഭിക്കുന്നു. സെപ്റ്റംബർ 1ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പോസ്റ്റോഫീസ് ജംഗ്ക്ഷനില്‍ ഫുഡ് ഫെസ്റ്റ്, തീറ്റ മത്സരം, തിരുവാതിരകളി, കൈകൊട്ടികളി മറ്റ് കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

സെപ്റ്റംബർ 2 ചൊവ്വാഴ്ച നഗരസഭ കാര്യാലയ അങ്കണത്തില്‍ വടംവലി പ്രദര്‍ശന മത്സരം നടത്തപ്പെടും. സെപ്റ്റംബർ 3 ബുധനാഴ്ച രാവിലെ 9 മണിമുതല്‍ നഗരസഭ ഹാളില്‍ അത്തപൂക്കള മത്സരം ഉണ്ടായിരിക്കുന്നതാണ്.

അത്തച്ചമയ ഘോഷയാത്രയിലെ ടാബ്ലോ, അത്തപൂക്കള മത്സരം, തീറ്റമത്സരം, വടംവലി എന്നിവക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്. ഡിറ്റിപിസിയില്‍ നിന്നും അനുവദിച്ച് കിട്ടുന്ന മുറക്ക് പ്രൊഫഷണല്‍ ട്രൂപ്പിന്‍റെ പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ തീരുമാനത്തിന് വിധേയമായി വള്ളംകളി മത്സരത്തിന്‍റെ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കുമെന്നും നഗരസഭ അറിയിച്ചു.

ഓണോത്സവം 2025 സമ്മാന കൂപ്പണ്‍ വില 100/-രൂപ യാണ്. നറുക്കെടുപ്പ് - സെപ്റ്റംബർ 2 ന് നടക്കുന്നതായിരിക്കും.

പ്രോത്സാഹന സമ്മാനങ്ങള്‍

1-ാം സമ്മാനം - സ്കൂട്ടര്‍ (അഇഇഋടട ങീറലഹ 125)

2-ാം സമ്മാനം - സ്മാര്‍ട്ട് ഫോണ്‍ (2 പേര്‍ക്ക്)

3-ാം സമ്മാനം - പ്രഷര്‍ കുക്കര്‍ 2 ലിറ്റര്‍ (5 പേര്‍ക്ക്)

4-ാം സമ്മാനം - കിച്ചണ്‍ സെറ്റ് (10 പേര്‍ക്ക്)

5-ാം സമ്മാനം - അയണ്‍ ബോക്സ് (27 പേര്‍ക്ക്)

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306831/piravom-municipality-to-celebrate-onotsavam-2025-evening-procession-on-attam-day)