---
title: "ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം"
english_title: "Accident as electricity pole falls on ambulance"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306790/accident-as-electricity-pole-falls-on-ambulance"
published_at: "2025-08-06T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892ea668835f_ambulance.jpg"
keywords: []
---

# ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം

> **Lead Summary:** പാലക്കാട്: പാലക്കാട് ഷൊർണൂരില്‍ ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം. ഷൊർണൂർ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്കാണ് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം ഉണ്ടായത്.

## Article Content

പാലക്കാട്: പാലക്കാട് ഷൊർണൂരില്‍ ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം. ഷൊർണൂർ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്കാണ് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം ഉണ്ടായത്.

കുളപ്പുള്ളിയിൽ നിന്നും കണയം വഴി വല്ലപ്പുഴക്ക് പോകുന്ന റോഡിൽ മണ്ണാരംപാറയിൽ പുലർച്ചക്ക് 4: 30 നായിരുന്നു അപകടം. കണ്ടെയ്നർ ലോറി വൈദ്യുത ലൈനിൽ കൊളുത്തി വലിച്ചതോടെ നാല് തൂണുകൾ തകർന്നു വീഴുകയായിരുന്നു. ഇതിൽ ഒരു പോസ്റ്റാണ് ആംബുലൻസിന്റെ മുകളിൽ വന്ന് വീണത്. ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിനുള്ളിലുണ്ടായിരുന്നവർ ഷോക്കേൽക്കാതെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306790/accident-as-electricity-pole-falls-on-ambulance)