---
title: "കാമുകന്മാരുമായി ചേർന്ന് എട്ട് മാസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന് അമ്മ; പ്രതികളെ കോടതിയിൽ ഹാജരാക്കും"
english_title: "Mother drowns eight-month-old baby with boyfriend; accused to be produced in court"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306648/mother-drowns-eight-month-old-baby-with-boyfriend-accused-to-be-produced-in-court"
published_at: "2025-08-05T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891dbe71c0ad_crime.jpg"
keywords: []
---

# കാമുകന്മാരുമായി ചേർന്ന് എട്ട് മാസം പ്രായമായ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന് അമ്മ; പ്രതികളെ കോടതിയിൽ ഹാജരാക്കും

> **Lead Summary:** : കടയ്ക്കാവൂരിൽ അമ്മയും കാമുകന്മാരും ചേർന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കികൊന്ന കേസിൽ കുറ്റം ചുമത്തൽ നടപടികൾക്കായി പ്രതികളെ ഈ മാസം 21 ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതികളായ കുഞ്ഞിൻ്റെ അമ്മ ചന്ദ്രപ്രഭ, ഓട്ടോ ഡ്രൈവർ അജേഷ്, പ്രവാസിയായ വിതുര സ്വദേശി സനൽ എന്നിവരാണ് കേസിലെ പ്രതികൾ.

## Article Content

: കടയ്ക്കാവൂരിൽ അമ്മയും കാമുകന്മാരും ചേർന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കികൊന്ന കേസിൽ കുറ്റം ചുമത്തൽ നടപടികൾക്കായി പ്രതികളെ ഈ മാസം 21 ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതികളായ കുഞ്ഞിൻ്റെ അമ്മ ചന്ദ്രപ്രഭ, ഓട്ടോ ഡ്രൈവർ അജേഷ്, പ്രവാസിയായ വിതുര സ്വദേശി സനൽ എന്നിവരാണ് കേസിലെ പ്രതികൾ.

കുഞ്ഞിന്റെ അന്തിമ പോസ്റ്റ്മോർട്ടം റിപോർട്ട് കോടതിയുടെ മുൻ ഉത്തരവ് പ്രകാരം ഹാജരാക്കിയിട്ടുണ്ട്. 2015 മെയ് എട്ടിനായിരുന്നു സംഭവം. കുഞ്ഞിനെ ഉപേക്ഷിച്ചാൽ കൂടെ താമസിപ്പിക്കാമെന്ന് കാമുകന്മാർ പറഞ്ഞതു പ്രകാരമായിരുന്നു കൊലപാതകമെന്നാണ് ചന്ദ്രപ്രഭ പറഞ്ഞത്. ഭർത്താവ് ഉപേക്ഷിച്ച ശേഷം കടയ്ക്കാവൂരിന് സമീപം കീഴാറ്റിങ്ങലിൽ കാമുകൻ സനൽ വാടകക്ക് എടുത്തു വീട്ടിലാണ് ചന്ദ്രപ്രഭ താമസിച്ചിരുന്നത്.

ജീവിതമാർഗമായി ഓട്ടോയും എടുത്ത് നൽകി. ഓട്ടോ ഡ്രൈവറായി സമീപവാസിയായ അജേഷ് എത്തിയതോടെ യുവതി ഇയാളുമായും പ്രണയത്തിലായി.ഇവർ തമ്മിലുള്ള ബന്ധത്തിൽ സനലിന് സംശയമുണ്ടായിരുന്നു. ഇതിനിടെയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ സ്വീകരിക്കാൻ രണ്ട് കാമുകന്മാരും തയ്യാറായില്ല. ഇതോടെയാണ് ഇവരുടെ അറിവോടെ കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചത്. കുഞ്ഞില്ലെങ്കിൽ സ്വീകരിക്കാമെന്ന് കാമുകന്മാർ പറഞ്ഞതിനാലാണ് കുഞ്ഞിനെ വധിച്ചതെന്നാണ് പ്രതി ചന്ദ്രപ്രഭ പൊലീസിനോട് സമ്മതിച്ചത്.

ഉറക്കത്തിൽ താൻ അറിയാതെ കുട്ടിയുടെ മേൽ കിടന്ന് ശ്വാസം മുട്ടി മരിച്ചതാകാമെന്നായിരുന്നു കുഞ്ഞിന്റെ മരണത്തിൽ ചന്ദ്രപ്രഭയുടെ ആദ്യത്തെ മൊഴി. പിന്നീട് കുഞ്ഞ് അബദ്ധത്തിൽ വെള്ളത്തിൽ വീണ് മരിച്ചതാകാമെന്നും പറഞ്ഞു. പക്ഷെ പോസ്റ്റ്മോർട്ടം ഫലത്തിൽ കുഞ്ഞിന്റെ ആമാശയത്തിലും ശ്വാസകോശത്തിലും അമിതമായി വെള്ളമുണ്ടെന്ന് കണ്ടെത്തി. ഇതോടെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ പൊറ അമ്മ ചന്ദ്രപ്രഭയെ വിശദമായി ചോദ്യം ചെ ഇതോടെയാണ് ഇവർ കുറ്റസമ്മതം നടത്തി

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306648/mother-drowns-eight-month-old-baby-with-boyfriend-accused-to-be-produced-in-court)