---
title: "വയോധികയ്ക്ക് ക്രൂരമർദ്ദനം ; അയൽവാസി വീട്ടിൽ കയറി ആക്രമിച്ചു"
english_title: "Elderly woman brutally assaulted; neighbor enters house and attacks her"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306608/elderly-woman-brutally-assaulted-neighbor-enters-house-and-attacks-her"
published_at: "2025-08-05T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891b97761a71_ATTACK.jpg"
keywords: []
---

# വയോധികയ്ക്ക് ക്രൂരമർദ്ദനം ; അയൽവാസി വീട്ടിൽ കയറി ആക്രമിച്ചു

> **Lead Summary:** കൊല്ലം: കൊല്ലം കൊട്ടാരക്കര ഗാന്ധിമുക്കിൽ വയോധികയ്ക്ക് ക്രൂരമർദ്ദനം. 78 വയസ്സുള്ള റിട്ടയേഡ് അധ്യാപികയായ സരസമ്മയെയാണ് അയൽവാസി ശശിധരൻ വീട് കയറി ആക്രമിച്ചത്.

## Article Content

കൊല്ലം: കൊല്ലം കൊട്ടാരക്കര ഗാന്ധിമുക്കിൽ വയോധികയ്ക്ക് ക്രൂരമർദ്ദനം. 78 വയസ്സുള്ള റിട്ടയേഡ് അധ്യാപികയായ സരസമ്മയെയാണ് അയൽവാസി ശശിധരൻ വീട് കയറി ആക്രമിച്ചത്.

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു അതിക്രൂരമായ മർദ്ദനമാണ് നടന്നത്. ഈ വീട്ടുകാർ തമ്മിൽ തർക്കം പതിവാണ് എന്നാണ് പോലീസ് പറയുന്നത്. മർദ്ദനം നടക്കുന്നതിന് തൊട്ടുമുന്നേയും വഴക്കുണ്ടായെന്നാണ് വിവരം.

അതിനുശേഷം ആണ് ശശിധരൻ മതിലുചാടി വയോധികയുടെ വീട്ടിലേക്ക് എത്തുന്നതും വീടിനുള്ളിലേക്ക് അതിക്രമിച്ച് കടക്കാനായി ശ്രമിക്കുന്നതും. വീട്ടിൽ വടിയുമായി നിൽക്കുന്നുണ്ടായിരുന്ന വയോധികയുടെ കൈയിൽ നിന്നും വടി പിടിച്ചു വാങ്ങിയാണ് പ്രതി മർദ്ദിക്കുന്നത്. അതിക്രൂരമായ മർദ്ദനത്തിൽ പ്രതി കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. നിരന്തരമായി അയൽക്കാർ തമ്മിലുള്ള വഴക്കാണ് ക്രൂരമർദ്ദനത്തിൽ കലാശിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306608/elderly-woman-brutally-assaulted-neighbor-enters-house-and-attacks-her)