---
title: "സ്ത്രീക്ക് മുൻപിൽ വച്ച് പാൻ്റിൻ്റെ സിബ് അഴിച്ചു കാണിച്ചു ; ചോദ്യം ചെയ്‌തോടെ സ്ത്രീക്കെതിരെ അക്രമണം , മാൾ ജീവനക്കാരൻ അറസ്റ്റിൽ"
english_title: "Mall employee arrested for unbuttoning his pants in front of woman; assaulting woman after questioning"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306597/mall-employee-arrested-for-unbuttoning-his-pants-in-front-of-woman-assaulting-woman-after-questioning"
published_at: "2025-08-05T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891b3e7071b6_arrest5.jpg"
keywords: []
---

# സ്ത്രീക്ക് മുൻപിൽ വച്ച് പാൻ്റിൻ്റെ സിബ് അഴിച്ചു കാണിച്ചു ; ചോദ്യം ചെയ്‌തോടെ സ്ത്രീക്കെതിരെ അക്രമണം , മാൾ ജീവനക്കാരൻ അറസ്റ്റിൽ

> **Lead Summary:** ബെംഗളൂരു : സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മാൾ ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരു നഗരത്തിലെ കെംഗേരിയിലെ മാൾ സെക്യുരിറ്റി ജീവനക്കാരനായ ചന്ദ്രഹസൻ ആണ് അറസ്റ്റിലായത്.

## Article Content

ബെംഗളൂരു : സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മാൾ ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരു നഗരത്തിലെ കെംഗേരിയിലെ മാൾ സെക്യുരിറ്റി ജീവനക്കാരനായ ചന്ദ്രഹസൻ ആണ് അറസ്റ്റിലായത്.

തർക്കത്തിനിടെ സ്ത്രീക്ക് മുൻപിൽ വച്ച് പാൻ്റിൻ്റെ സിബ് അഴിച്ചു കാണിക്കുകയും ചോദ്യം ചെയ്‌തോടെ സ്ത്രീയെ ആക്രമിക്കുകയുമായിരുന്നു. അക്രമണത്തിൽ സ്ത്രീക്ക് പരുക്കേറ്റു.

മാളിനു സമീപം കട നടത്തുന്ന സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. ചന്ദ്രഹാസൻ മുൻപും തനിക്കെതിരെ മോശമായി പെരുമാറിയിരുന്നതായി സ്ത്രീ പറയുന്നു. ഇതേകുറിച്ച് മാളിലെ ഉദ്യോഗസ്ഥരോട് സംസാരിക്കാൻ എത്തിയപ്പോഴായിരുന്നു ദുരനുഭവം.

തുടർന്ന് സ്ത്രീ കെംഗേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മാളിൽ സന്ദർശിക്കുന്ന സ്ത്രീകളോട് പ്രതി മോശമായി പെരുമാറാറുണ്ടായിരുന്നെന്നും പരാതിയിലുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306597/mall-employee-arrested-for-unbuttoning-his-pants-in-front-of-woman-assaulting-woman-after-questioning)