---
title: "അതിദാരുണം ; അമിത വേഗതയിൽ എത്തിയ കാർ 2 സ്കൂട്ടറുകളിൽ ഇടിച്ച് , രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം"
english_title: "Tragic: Speeding car hits two scooters, killing two women"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306588/tragic-speeding-car-hits-two-scooters-killing-two-women"
published_at: "2025-08-05T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891ac6aa67b7_accident1.jpg"
keywords: []
---

# അതിദാരുണം ; അമിത വേഗതയിൽ എത്തിയ കാർ 2 സ്കൂട്ടറുകളിൽ ഇടിച്ച് , രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

> **Lead Summary:** പാലാ: മുണ്ടാങ്കലിൽ വാഹനാപകടം.അമിത വേഗതയിൽ എത്തിയ കാർ 2 സ്കൂട്ടറുകളിൽ ഇടിച്ചാണ് അപകടം നടന്നിരിക്കുന്നത്.ഒരു സ്കൂട്ടർ ഓടിച്ചിരുന്ന സ്ത്രീയും മറ്റൊരു സ്കൂട്ടറിൽ ഉണ്ടായിരുന്ന അമ്മയും കുഞ്ഞുമാണ് അപകടത്തിൽപെട്ടത് .

## Article Content

പാലാ: മുണ്ടാങ്കലിൽ വാഹനാപകടം.അമിത വേഗതയിൽ എത്തിയ കാർ 2 സ്കൂട്ടറുകളിൽ ഇടിച്ചാണ് അപകടം നടന്നിരിക്കുന്നത്.ഒരു സ്കൂട്ടർ ഓടിച്ചിരുന്ന സ്ത്രീയും മറ്റൊരു സ്കൂട്ടറിൽ ഉണ്ടായിരുന്ന അമ്മയും കുഞ്ഞുമാണ് അപകടത്തിൽപെട്ടത് .

അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണപ്പെട്ടത്.

ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിൽ പാലാ മരിയൻ സെന്റർ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306588/tragic-speeding-car-hits-two-scooters-killing-two-women)