---
title: "എതിരേ വന്ന വാഹനത്തിൽ ഇടിക്കാനുള്ള ശ്രമത്തിനിടെ അപകടം , കാർ വീടിന്റെ മതിലും ടെറസിന്റെ ഭിത്തിയും തകർത്തു"
english_title: "Accident while trying to hit an oncoming vehicle, car smashes through the wall of the house and the terrace wall"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306579/accident-while-trying-to-hit-an-oncoming-vehicle-car-smashes-through-the-wall-of-the-house-and-the-terrace-wall"
published_at: "2025-08-05T11:47:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891a4baa983f_carf4.jpg"
keywords: []
---

# എതിരേ വന്ന വാഹനത്തിൽ ഇടിക്കാനുള്ള ശ്രമത്തിനിടെ അപകടം , കാർ വീടിന്റെ മതിലും ടെറസിന്റെ ഭിത്തിയും തകർത്തു

> **Lead Summary:** മൂവാറ്റുപുഴ : നിയന്ത്രണം നഷ്‌ടപ്പെട്ട കാർ വീടിന്റെ മതിലും ടെറസിൻ്റെ അരികുഭിത്തിയും തകർത്തു.ലോറിയെ മറികടക്കുമ്പോൾ എതിരേവന്ന വാഹനത്തിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

## Article Content

മൂവാറ്റുപുഴ : നിയന്ത്രണം നഷ്‌ടപ്പെട്ട കാർ വീടിന്റെ മതിലും ടെറസിൻ്റെ അരികുഭിത്തിയും തകർത്തു.ലോറിയെ മറികടക്കുമ്പോൾ എതിരേവന്ന വാഹനത്തിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

മറികടക്കാൻ ശ്രമിച്ച ലോറിയിൽ തട്ടിയശേഷമാണ് റോഡരികിൽ താഴ്‌ചയിലുള്ള വീടിന്റെ മതിലിലും ടെറസിന്റെ ഭിത്തിയിലും ഇടിച്ചത്. തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച രാവിലെ 11.30-ഓടെയായിരുന്നു അപകടം.ആർക്കും പരുക്കുകളൊന്നും ഇല്ലായെന്നാണ് വിവരം.

മൂവാറ്റുപുഴ ഭാഗത്തുനിന്നും തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു കാറും ലോറിയും. കാർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നുവന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ ലോറിയുടെ മുൻഭാഗത്ത് തട്ടി. ഇതോടെ നിയന്ത്രണം നഷ്ട്‌ടപ്പെട്ട കാർ റോഡിൽ ഒന്ന് കറങ്ങിയശേഷം റോഡരികിലെ വീടിൻ്റെ മതിലിൽ ഇടിച്ചു.

റോഡിൽനിന്നും പത്തടിയിലേറെ താഴെനിൽക്കുന്ന വീടിൻ്റെ ടെറസ് റോഡിനൊപ്പമാണ്. ഈ ടെറസിൻന്റെ അരികിലെ ഭിത്തിയിലും കാർ ഇടിച്ചു. മതിൽക്കെട്ട് വീടിന്റെ മുറ്റത്തെ സെപ്റ്റിക് ടാങ്കിന് മുകളിലേക്കാണ് പതിച്ചത്. കാറിനും സാരമായ കേടുപാടുണ്ട്. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി. സ്ഥിരമെന്നോണം അപകടംനടക്കുന്ന ഇവിടെ അപായസൂചകങ്ങളില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306579/accident-while-trying-to-hit-an-oncoming-vehicle-car-smashes-through-the-wall-of-the-house-and-the-terrace-wall)