---
title: "പാമ്പാക്കുട പെരിയപ്പുറം ഇഎംഎസ് സാംസ്കാരിക കേന്ദ്രം വാർഷികം ആഘോഷിച്ചു"
english_title: "Pampakkuta Periyappuram EMS Cultural Center celebrated its anniversary"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306572/pampakkuta-periyappuram-ems-cultural-center-celebrated-its-anniversary"
published_at: "2025-08-05T11:22:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68919d50a04c2_trofy.jpg"
keywords: []
---

# പാമ്പാക്കുട പെരിയപ്പുറം ഇഎംഎസ് സാംസ്കാരിക കേന്ദ്രം വാർഷികം ആഘോഷിച്ചു

> **Lead Summary:** പിറവം : പാമ്പാക്കുട പെരിയപ്പുറം ഇഎംഎസ് സാംസ്കാരിക കേന്ദ്രം വാർഷികം ആഘോഷിച്ചു. സിപിഎം ഏരിയ സെക്രട്ടറി പി.ബി. രതീഷ് ഉദ്ഘാടനം ചെയ്‌തു. സി.എ. വേലായുധൻ അധ്യക്ഷനായി.

## Article Content

പിറവം : പാമ്പാക്കുട പെരിയപ്പുറം ഇഎംഎസ് സാംസ്കാരിക കേന്ദ്രം വാർഷികം ആഘോഷിച്ചു. സിപിഎം ഏരിയ സെക്രട്ടറി പി.ബി. രതീഷ് ഉദ്ഘാടനം ചെയ്‌തു. സി.എ. വേലായുധൻ അധ്യക്ഷനായി.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വിവിധ തുറകളിൽ മികവ് തെളിയിച്ച പ്രിയാ പ്രകാശ്, കെ. ഗണേഷ്, ദേവാനന്ദ് സുനീഷ് എന്നിവരെയും അനുമോദിച്ചു. പാമ്പാക്കുട ലോക്കൽ സെക്രട്ടറി കെ.പി. രതീശൻ, ആഷിക് രാജ്, കെ. അജിത് കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306572/pampakkuta-periyappuram-ems-cultural-center-celebrated-its-anniversary)