---
title: "മദ്യലഹരിയിൽ അച്ഛൻ മകന്‍റെ കഴുത്തിന് വെട്ടി"
english_title: "Drunk father slashes son's neck"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306525/drunk-father-slashes-sons-neck"
published_at: "2025-08-05T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891594c1e41d_death.jpg"
keywords: []
---

# മദ്യലഹരിയിൽ അച്ഛൻ മകന്‍റെ കഴുത്തിന് വെട്ടി

> **Lead Summary:** തിരുവനന്തപുരം: മദ്യലഹരിയിൽ അച്ഛൻ മകന്‍റെ കഴുത്തിന് വെട്ടി. കീഴാവൂർ സൊസൈറ്റി ജംഗ്ഷനിൽ വിനീതിനെ ആണ് അച്ഛൻ വിജയൻ നായർ മദ്യലഹരിയിൽ വെട്ടിയത്.

## Article Content

തിരുവനന്തപുരം: മദ്യലഹരിയിൽ അച്ഛൻ മകന്‍റെ കഴുത്തിന് വെട്ടി. കീഴാവൂർ സൊസൈറ്റി ജംഗ്ഷനിൽ വിനീതിനെ ആണ് അച്ഛൻ വിജയൻ നായർ മദ്യലഹരിയിൽ വെട്ടിയത്.

ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴു മണിയോടെയാണ് സംഭവം. ഇരുവരും മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നാണ് വിവരം. ഇന്ന് വഴക്കിനിടെ വിജയൻ നായർ വെട്ടുകത്തി കൊണ്ട് മകൻ വിനീതിനെ കഴുത്തിന് വെട്ടുകയായിരുന്നു. മംഗലപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306525/drunk-father-slashes-sons-neck)