---
title: "ആറു വയസ്സുകാരി കാറിനുള്ളിൽ മരിച്ച നിലയിൽ"
english_title: "Six-year-old girl found dead in car"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306487/six-year-old-girl-found-dead-in-car"
published_at: "2025-08-04T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890c6fcd465b_death5.jpg"
keywords: []
---

# ആറു വയസ്സുകാരി കാറിനുള്ളിൽ മരിച്ച നിലയിൽ

> **Lead Summary:** ഇടുക്കി: ഇടുക്കി തിങ്കൾകാട്ടിൽ ആറു വയസ്സുകാരി കാറിനുള്ളിൽ മരിച്ച നിലയിൽ. അസാം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

ഇടുക്കി: ഇടുക്കി തിങ്കൾകാട്ടിൽ ആറു വയസ്സുകാരി കാറിനുള്ളിൽ മരിച്ച നിലയിൽ. അസാം സ്വദേശി കൃഷ്ണന്‍റെ മകൾ കൽപ്പനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ടു ദിവസമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുട്ടി ചികിത്സ തേടിയിരുന്നു. മാതാപിതാക്കൾ കുട്ടിയെ കാറിനുള്ളിൽ ഇരുത്തി ഏലത്തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു. തിരികെ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306487/six-year-old-girl-found-dead-in-car)