---
title: "ഡ്രൈവർ ഉറങ്ങി പോയതാന്നോ ? പള്ളിത്താഴത്ത് കാർ ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു"
english_title: "Did the driver fall asleep? A car hit and overturned two bikes in Pallithazham"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306416/did-the-driver-fall-asleep-a-car-hit-and-overturned-two-bikes-in-pallithazham"
published_at: "2025-08-04T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689077f15de1f_car.jpg"
keywords: []
---

# ഡ്രൈവർ ഉറങ്ങി പോയതാന്നോ ? പള്ളിത്താഴത്ത് കാർ ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു

> **Lead Summary:** മുളന്തുരുത്തി : മുളന്തുരുത്തി പള്ളിത്താഴത്ത് നിയന്ത്രണം തെറ്റി വന്ന കാർ ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു.

## Article Content

മുളന്തുരുത്തി : മുളന്തുരുത്തി പള്ളിത്താഴത്ത് നിയന്ത്രണം തെറ്റി വന്ന കാർ ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു.

മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനിൽ പെരുമ്പിള്ളി റൂട്ടിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഇവിടെ പാർക്ക് ചെയ്തിരുന്ന ടൂവീലറുകൾ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുക്കാർ പറഞ്ഞു.'

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306416/did-the-driver-fall-asleep-a-car-hit-and-overturned-two-bikes-in-pallithazham)