---
title: "വേഗം വിട്ടോ.... ഓണത്തിന് മുമ്പ് സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ"
english_title: "Hurry up.... Two liters of coconut oil through Supplyco before Onam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306407/hurry-up-two-liters-of-coconut-oil-through-supplyco-before-onam"
published_at: "2025-08-04T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890704032be5_oil.jpg"
keywords: []
---

# വേഗം വിട്ടോ.... ഓണത്തിന് മുമ്പ് സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ

> **Lead Summary:** തിരുവനന്തപുരം: പാചക പ്രേമികൾക്ക് ഇന്ന് വെല്ലുവിളി നേരിടുന്ന പ്രശ്നമാണ് വെളിച്ചെണ്ണയുടെ വില ഉയരുന്നത്. അതിനാൽ തന്നെ അടുക്കളകളിൽ വെള്ളിച്ചെണ്ണയുടെ ഉപയോഗവും ഭക്ഷണത്തിന്റ സ്വാദും കുറയുന്നുണ്ട്.

## Article Content

തിരുവനന്തപുരം: പാചക പ്രേമികൾക്ക് ഇന്ന് വെല്ലുവിളി നേരിടുന്ന പ്രശ്നമാണ് വെളിച്ചെണ്ണയുടെ വില ഉയരുന്നത്. അതിനാൽ തന്നെ അടുക്കളകളിൽ വെള്ളിച്ചെണ്ണയുടെ ഉപയോഗവും ഭക്ഷണത്തിന്റ സ്വാദും കുറയുന്നുണ്ട്.

എന്നാൽ ഈ ഓണം കെങ്കേമമാക്കാൻ ഓണത്തിന്‌ മുമ്പ്‌ സബ്‌സിഡി നിരക്കിൽ സപ്ലൈകോയിൽനിന്ന്‌ ലഭിക്കുക രണ്ട്‌ലിറ്റർ വെളിച്ചെണ്ണയാണ്. ആഗസ്‌തിൽ ഒരുലിറ്ററും സെപ്‌തംബറിൽ ഒരുലിറ്ററുമാണ്‌ നൽകുക. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഇത്‌ ലഭിക്കും. 349 രൂപ നിരക്കിലാണിത്‌.

വിപണിയിലെ മോശം വെളിച്ചെണ്ണ വിൽപ്പന കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്‌ നിർദേശം നൽകിയിട്ടുണ്ടെന്ന്‌ മന്ത്രി ജി ആർ അനിൽ പറഞ്ഞു.സർക്കാർ വെളിച്ചെണ്ണ വില കുറച്ചതോടെ അതിന്റെ പ്രതിഫലനം മാളുകളിലും വൻകിട സൂപ്പർമാർക്കറ്റുകളിലും ദൃശ്യമായി തുടങ്ങി. നിലവിലുള്ള വിലയിൽനിന്ന്‌ 30 രൂപയിൽ കൂടുതൽ വില കുറച്ചു നൽകാൻ അവർ തയ്യാറായി.

വരുംദിവസങ്ങളിൽ വീണ്ടും വില കുറയുമെന്നാണ്‌ സൂചന. സാധാരണ കുടുംബങ്ങൾക്ക്‌ താങ്ങാൻ കഴിയാത്തത്രയും വില ഉയർന്നപ്പോഴാണ്‌ സർക്കാർ ഇടപെടൽ ശക്തമാക്കിയത്‌. വെളിച്ചെണ്ണ ഉൽപ്പാദകരുമായി ഭക്ഷ്യമന്ത്രി ജി ആർ അനിലും വ്യവസായമന്ത്രി പി രാജീവും നടത്തിയ ചർച്ചയിൽ വില കുറയ്ക്കാൻ ധാരണയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306407/hurry-up-two-liters-of-coconut-oil-through-supplyco-before-onam)