---
title: " കൃഷി വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം ; ഞെട്ടലോടെ മുളന്തുരുത്തി ഗ്രാമം"
english_title: " Death of Agriculture Department official Mulanthuruthy village in shock"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306376/death-of-agriculture-department-official-mulanthuruthy-village-in-shock"
published_at: "2025-08-04T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689053119914c_jorg_death.jpg"
keywords: []
---

#  കൃഷി വകുപ്പ് ഉദ്യോഗസ്ഥന്റെ മരണം ; ഞെട്ടലോടെ മുളന്തുരുത്തി ഗ്രാമം

> **Lead Summary:** പിറവം: ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ കൃഷി വകുപ്പ് ഉദ്യോഗസ്ഥന്റെ ഭാരുണ മരണത്തിൻ്റെ ഞെട്ടലിൽ മുളന്തുരുത്തി ഗ്രാമം. ആരക്കുന്നത്ത് മോട്ടാർബൈക്കിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ച്‌ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചത്. മുളന്തുരുത്തി കാരിക്കോട് കള്ളാച്ചിയിൽ ജോർജ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ആരക്കുന്നം കടെക്കവളവിലാണ് അപകടം. തൊടുപുഴയിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന

## Article Content

പിറവം: ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ കൃഷി വകുപ്പ് ഉദ്യോഗസ്ഥന്റെ ഭാരുണ മരണത്തിൻ്റെ ഞെട്ടലിൽ മുളന്തുരുത്തി ഗ്രാമം. ആരക്കുന്നത്ത് മോട്ടാർബൈക്കിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ച്‌ കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചത്. മുളന്തുരുത്തി കാരിക്കോട് കള്ളാച്ചിയിൽ ജോർജ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ആരക്കുന്നം കടെക്കവളവിലാണ് അപകടം. തൊടുപുഴയിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന

ജോർജിൻ്റെ ബൈക്കിൽ പിന്നിൽ ആരക്കുന്നം ടോക്ക് എച്ച് സ്കൂളിലെ ബസ് ഇടിക്കുകയായിരുന്നു. പിറവത്തു നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് വളവിൽ തെറ്റായ ദിശയിൽ കയറിവന്നപ്പോൾ ജോർജിന് മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും ഒപ്പം ജോർജും വാഹനം നിർത്തിയപ്പോൾ സ്കൂൾ ബസ് ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുവെന്ന് നാട്ടുകാർ പറഞ്ഞു. ജോർജിനെ ഉടൻ എ.പി വർക്കി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306376/death-of-agriculture-department-official-mulanthuruthy-village-in-shock)