---
title: " ആരകുന്നത്ത് സ്കൂൾ ബസ്സും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മുളംതുരുത്തി സ്വദേശിക്ക് ദാരുണാന്ത്യം"
english_title: "School bus and bike collide in Arakunnath; Biker dies tragically"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306367/school-bus-and-bike-collide-in-arakunnath-biker-dies-tragically"
published_at: "2025-08-04T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68904ca63a995_mulanthurathi.jpg"
keywords: []
---

#  ആരകുന്നത്ത് സ്കൂൾ ബസ്സും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മുളംതുരുത്തി സ്വദേശിക്ക് ദാരുണാന്ത്യം

> **Lead Summary:** പിറവം: ആരക്കുന്നത്ത് സ്കൂൾ ബസ്സും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൃഷി വകുപ്പ് വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. മുളന്തുരുത്തി കാരിക്കോട് സ്വദേശി കള്ളാച്ചിയിൽ ജോർജ് ആണ് മരിച്ചത്.

## Article Content

പിറവം: ആരക്കുന്നത്ത് സ്കൂൾ ബസ്സും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൃഷി വകുപ്പ് വകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. മുളന്തുരുത്തി കാരിക്കോട് സ്വദേശി കള്ളാച്ചിയിൽ ജോർജ് ആണ് മരിച്ചത്.

ഇന്ന് രാവിലെ 9 മണിയോടെ ആരക്കുന്നം കടേക്കവളവിലാണ് അപകടം. ആരക്കുന്നു ടോക്ക എച്ച് സ്കൂളിന്റെ ബസ്സാണ് ബൈക്കിൽ ഇടിച്ചതെന്ന് നാട്ടുകാർ പറയുന്നു. എറണാകുളത്തേക്ക് പോകുന്ന കെ എസ് ആർടിസി ബസ് വളവിൽ എതിർ വശത്തേക്ക് കയറി വന്നപ്പോൾ എതിരെ വന്ന വാഹനങ്ങൾ പെട്ടെന്നു നിർത്തിയതാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

ജോർജിനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306367/school-bus-and-bike-collide-in-arakunnath-biker-dies-tragically)