---
title: "ജോലി ചെയ്യുന്നതിനിടെ അപകടം ; സിസി ടിവി ടെക്നിഷ്യനായ യുവാവ് വൈദ്യുതാഘാതമേറ്റ്  മരിച്ചു"
english_title: "Accident while working; CCTV technician dies of electrocution"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306350/accident-while-working-cctv-technician-dies-of-electrocution"
published_at: "2025-08-04T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68904072ae83e_death.jpg"
keywords: []
---

# ജോലി ചെയ്യുന്നതിനിടെ അപകടം ; സിസി ടിവി ടെക്നിഷ്യനായ യുവാവ് വൈദ്യുതാഘാതമേറ്റ്  മരിച്ചു

> **Lead Summary:** പാലാ : സിസി ടിവി ടെക്നിഷ്യനായ യുവാവ് വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു.മുരിക്കുംപുഴ ചൂരക്കാട്ട് സി എൻ അർജുൻ ആണ് മരിച്ചത്.

## Article Content

പാലാ : സിസി ടിവി ടെക്നിഷ്യനായ യുവാവ് വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു.മുരിക്കുംപുഴ ചൂരക്കാട്ട് സി എൻ അർജുൻ ആണ് മരിച്ചത്.

ഞായർ രാത്രി ഒമ്പതോടെ വീട്ടിലായിരുന്നു സംഭവം.ഷോക്കേറ്റ അർജുനെ ഉടൻ പാലാ ജനറൽ ആശുപത്രിയിൽ എത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്കാരം തിങ്കൾ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. അഛൻ സി ജി നന്ദകുമാർ. ഭാര്യ: അശ്വതി, മകൾ: അരുന്ധതി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306350/accident-while-working-cctv-technician-dies-of-electrocution)