---
title: "നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മൂന്നുപേർക്ക് പരിക്ക്  "
english_title: "Three injured after car loses control and hits tree"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306322/three-injured-after-car-loses-control-and-hits-tree"
published_at: "2025-08-04T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689003582d21f_accident.jpg"
keywords: []
---

# നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മൂന്നുപേർക്ക് പരിക്ക്  

> **Lead Summary:** പിറവം : കാഞ്ഞിരമറ്റം -തലപ്പാറ റോഡിൽ ജില്ലാ അതിർത്തിയായ വടകര ജങ്ഷനുസമീപം കാർ റോഡരികിലെ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്ക്.

## Article Content

പിറവം : കാഞ്ഞിരമറ്റം -തലപ്പാറ റോഡിൽ ജില്ലാ അതിർത്തിയായ വടകര ജങ്ഷനുസമീപം കാർ റോഡരികിലെ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരിക്ക്.

അഗ്നി രക്ഷാസേന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഞായർ പുലർച്ചെ 12.30 ഓടെയാണ് അപകടം. കാറിലെ യാത്രികരായ അരയൻകാവ് തുണ്ടുപറമ്പിൽ മാണി ജോസഫ് (27), തുണ്ടുപറമ്പിൽ ആമോസ് തങ്കച്ചൻ (27) അരയൻകാവ് എറണായിൽ അഭിജിത് സുകുമാരൻ (27) എന്നിവരെ തലയോലപ്പറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സയ്​ക്കായി പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും മാറ്റി.

അരയൻകാവിൽനിന്ന്​ തലയോലപ്പറമ്പ് ഭാഗത്തേക്ക് വരുന്നതിനിടെ നിയന്ത്രണംവിട്ട കാർ, വളവുഭാഗത്തുള്ള റോഡരികിലെ മരത്തിലും ഒരു മതിലിലും ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ എൻജിൻ വേർപെട്ടു. മതിൽ തകർന്നുവീണ് വടകര തടത്തിൽ ബിനുവിന്റെ വീട്ടുമുറ്റത്ത് കിടന്ന പുതിയ കാറിന്റെ ഒരുവശം പൂർണമായി തകർന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306322/three-injured-after-car-loses-control-and-hits-tree)