---
title: "എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "Eighth grade student found hanging from window ledge of room at home"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306320/eighth-grade-student-found-hanging-from-window-ledge-of-room-at-home"
published_at: "2025-08-04T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890017b6c7df_death3.jpg"
keywords: []
---

# എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കണ്ണൂർ: കണ്ണൂരിൽ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിലാത്തറ പെരിയാട്ട് വാടകവീട്ടില്‍ താമസിക്കുന്ന പുതിയതെരു സ്വദേശി വിജിന-രാജേഷ് ദമ്പതികളുടെ മകന്‍ അജുല്‍രാജ്ആണ് മരിച്ചത്.

## Article Content

കണ്ണൂർ: കണ്ണൂരിൽ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീട്ടിലെ മുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിലാത്തറ പെരിയാട്ട് വാടകവീട്ടില്‍ താമസിക്കുന്ന പുതിയതെരു സ്വദേശി വിജിന-രാജേഷ് ദമ്പതികളുടെ മകന്‍ അജുല്‍രാജ്ആണ് മരിച്ചത്.

പ്രതേകിച്ച് കാരണങ്ങളൊന്നും അറിയില്ലെങ്കിലും സ്‌ക്കൂള്‍ ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ കുട്ടിക്ക് വിഷമമുണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.

ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മ വിജിനയും ഇളയമകളും ഉറങ്ങാന്‍ കിടന്നിരുന്നു. വൈകുന്നേരം 5.15 ന് ഇവര്‍ ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് അജുല്‍രാജിനെ മരിച്ച നിലയില്‍ കണ്ടത്.പിലാത്തറ മേരിമാത ഇംഗ്ലീഷ് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306320/eighth-grade-student-found-hanging-from-window-ledge-of-room-at-home)