---
title: "സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു"
english_title: "Fisherman dies after collapsing while eating with friends"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306319/fisherman-dies-after-collapsing-while-eating-with-friends"
published_at: "2025-08-04T06:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689000921b5da_death6.jpg"
keywords: []
---

# സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു

> **Lead Summary:** തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു.

## Article Content

തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു.

അടിമലത്തുറ ശിലുവ ഹൗസില്‍ മുത്തപ്പനും സുഹൃത്തുക്കളും ഭക്ഷണം കഴിക്കുന്നതിനിടയില്‍ ശാരീരിക അസ്വസ്ഥയുണ്ടാവുകയായിരുന്നു. തുടർന്ന് മറ്റുളളവര്‍ ഇദ്ദേഹത്തെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചു. നില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഇതിനിടയില്‍ ഹോട്ടലില്‍നിന്ന് പൊറോട്ട കഴിച്ചതാണ് അസ്വസ്ഥതയുണ്ടാകാന്‍ കാരണമെന്ന് ആരോപണവുമുയര്‍ന്നു. തുടര്‍ന്ന് വിഴിഞ്ഞം പോലീസെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഒപ്പമുണ്ടായിരുന്ന നാലുപേര്‍ക്കും യാതൊരു അസ്വസ്ഥയുമുണ്ടായിട്ടില്ലെന്ന് കണ്ടെത്തി. വിഴിഞ്ഞം പോലീസ് കേസെടുത്തു. ഭാര്യ: സുധ. മക്കള്‍: അന്ന, റാണി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306319/fisherman-dies-after-collapsing-while-eating-with-friends)