---
title: "കൃഷി വകുപ്പ് ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ"
english_title: "Agriculture Department employee found hanging"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306317/agriculture-department-employee-found-hanging"
published_at: "2025-08-04T05:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688fff038e276_death.jpg"
keywords: []
---

# കൃഷി വകുപ്പ് ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** പത്തനംതിട്ട: പത്തനംതിട്ടയില്‍ കൃഷി വകുപ്പ് ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ. പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോ വി. റ്റി ആണ് മരിച്ചത്.

## Article Content

പത്തനംതിട്ട: പത്തനംതിട്ടയില്‍ കൃഷി വകുപ്പ് ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ. പത്തനംതിട്ട നാറാണംമൂഴി സ്വദേശി ഷിജോ വി. റ്റി ആണ് മരിച്ചത്.

ഷിജോയുടെ മരണത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ ആരോപണം ഉയരുകയാണ്. എയ്ഡഡ് സ്കൂളിൽ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വർഷമായി ലഭിച്ചില്ല. ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡി ഇ ഒ ഓഫീസിൽ നിന്നും തുടർനടപടി ഉണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജൻ പറഞ്ഞു.

ഇതില്‍ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്നും പിതാവ് ആരോപിക്കുന്നു. ഇ വൈകുന്നേരം ആറുമണി മുതല്‍ ഷിജോയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് ഒന്നര കിലോമീറ്റര്‍ അകലെ വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

***(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306317/agriculture-department-employee-found-hanging)