---
title: "ഭീതിയിൽ പ്രദേശവാസികൾ; മലക്കപ്പാറയിൽ പുലിയിറങ്ങുന്നത് തുടരുന്നു "
english_title: "Locals in fear; Tigers continue to roam Malakappara"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306287/locals-in-fear-tigers-continue-to-roam-malakappara"
published_at: "2025-08-03T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f75df7d681_tiger.jpg"
keywords: []
---

# ഭീതിയിൽ പ്രദേശവാസികൾ; മലക്കപ്പാറയിൽ പുലിയിറങ്ങുന്നത് തുടരുന്നു 

> **Lead Summary:** തൃശൂർ: ചാലക്കുടി മലക്കപ്പാറയ്ക്ക് സമീപം വീരൻ കുടിയിലെ ഉന്നതിയിൽ വീണ്ടും പുലിയിറങ്ങി. നാല് വയസുകാരനെ ആക്രമിച്ചതിന് പിന്നാലെ മൂന്നാം തവണയാണ് പുലി ഇറങ്ങുന്നത്.

## Article Content

തൃശൂർ: ചാലക്കുടി മലക്കപ്പാറയ്ക്ക് സമീപം വീരൻ കുടിയിലെ ഉന്നതിയിൽ വീണ്ടും പുലിയിറങ്ങി. നാല് വയസുകാരനെ ആക്രമിച്ചതിന് പിന്നാലെ മൂന്നാം തവണയാണ് പുലി ഇറങ്ങുന്നത്.

ഉന്നതിയിൽ കുടിലുകൾക്കകത്ത് ഉൾപ്പടെ പുലികയറി. തഹസിൽദാർ, പോലീസ് എന്നിവർ എത്തി ഉന്നതിയിലെ ആളുകളെ താൽക്കാലികമായി മാറ്റിപ്പാർപ്പിക്കുന്ന ചർച്ചകൾ നടത്തുന്നതിടയിലാണ് പുലി വന്നത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയതിനു ശേഷമാണ് പുലിയെ തുരത്തിയത്.

ഇന്നലെ അർധരാത്രിയോടെയാണ് പുലി വീടുകളിലേക്ക് അടക്കം കയറുന്ന സാഹചര്യം ഉണ്ടായത്. കുടിലുകൾക്കത്ത് കയറി മണ്ണ് മാന്തിയ കാൽപ്പാടുകളടക്കം കാണാമെന്ന് നാട്ടുകാർ പറയുന്നു.

പുലിയെ കൂടുവെച്ച് പിടികൂടണം എന്ന ശക്തമായ ആവശ്യം തന്നെയാണ് ഇവർ ഉന്നയിക്കുന്നത്. ഇല്ലെങ്കിൽ ഇവിടേക്ക് വരാൻ കഴിയാത്ത അവസ്ഥയാണ്. വനം വകുപ്പിന്റെ ഇടപെടലിലിനെ തുടർന്ന് തടസ്സപ്പെട്ട് നിൽക്കുകയാണ് വീരൻ കുടിയിലെ നാട്ടുകാർക്ക് പറഞ്ഞു വെച്ച ഭൂമി. കടുത്ത പ്രതിഷേധത്തിലാണ് ഉന്നതിയിൽ ആളുകൾ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306287/locals-in-fear-tigers-continue-to-roam-malakappara)