---
title: "മരുമകൾ തയാറാക്കിയ മീൻകറി എടുത്തതിൽ ക്ഷുഭിതയായി ഭർതൃമാതാവിന്റെ മുഖത്ത് മീൻകറി തേച്ചു ; പരാതി"
english_title: "Angry over daughter-in-law's fish curry, she smeared fish curry on her mother-in-law's face; complaint"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/306281/angry-over-daughter-in-laws-fish-curry-she-smeared-fish-curry-on-her-mother-in-laws-face-complaint"
published_at: "2025-08-03T19:59:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f7297a9930_police.jpg"
keywords: []
---

# മരുമകൾ തയാറാക്കിയ മീൻകറി എടുത്തതിൽ ക്ഷുഭിതയായി ഭർതൃമാതാവിന്റെ മുഖത്ത് മീൻകറി തേച്ചു ; പരാതി

> **Lead Summary:** കുറുപ്പംപടി: മരുമകൾ തയാറാക്കിയ മീൻകറി എടുത്തതിൽ ക്ഷുഭിതയായി ഭർതൃമാതാവിന്റെ മുഖത്ത് മീൻകറി തേച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്തു.

## Article Content

കുറുപ്പംപടി: മരുമകൾ തയാറാക്കിയ മീൻകറി എടുത്തതിൽ ക്ഷുഭിതയായി ഭർതൃമാതാവിന്റെ മുഖത്ത് മീൻകറി തേച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്തു.

വേങ്ങൂർ പഞ്ചായത്തിലെ കോൺഗ്രസ് അംഗം ആൻസി ജോബിക്കെതിരെയാണ് കുറുപ്പംപടി പൊലീസ് കേസെടുത്തത്. കൊമ്പനാട് പാണംകുഴി മാലിക്കുടി അന്നക്കുട്ടിക്ക്(76) നേരെയാണ് ആക്രമണമുണ്ടായത്.

അന്നക്കുട്ടിയുടെ ഭർത്താവ് കുര്യാക്കോസാണ് പരാതി ൻൽകിയത്. ഇവരുടെ മകൻ ജോബിയുടെ ഭാര്യയാണ് ആൻസി. ജൂലൈ 27-ന് ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു സംഭവം. ആൻസി ഉണ്ടാക്കിയ മീൻകറി എടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് എഫ്ഐആറിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/306281/angry-over-daughter-in-laws-fish-curry-she-smeared-fish-curry-on-her-mother-in-laws-face-complaint)