കോഴിക്കോട് : ( piravomnews.in ) കുട്ടികളുടെ നഗ്‌നവീഡിയോ ടെലഗ്രാമിലൂടെ വിൽപ്പനയ്ക്ക് വെച്ച യുവാവിനെ കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.
ബാലുശ്ശേരി എരമംഗലം സ്വദേശി വീര്യോത്ത് വിഷ്ണുവിനെയാണ് (21) പിടികൂടിയത്.സോഷ്യൽ മീഡിയ പട്രോളിംഗിലൂടെ തെലങ്കാന സൈബർ സെക്യൂരിറ്റി ബ്യൂറോ കണ്ടത്തിയ വിവരം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എസ്പി കെ.ഇ.ബൈജുവിന്റെ നിർദ്ദേശ പ്രകാരം സൈബർ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഐടി ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ ഇത്തരം വീഡിയോ ലഭിക്കുന്നതിനായി നിരവധി പേർ പണം അയച്ചതായി പോലീസ് കണ്ടെത്തി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്യു. അതേസമയം, വടകര തോടന്നൂരിൽ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ.
വള്ളിയാട് കക്കോട്ട് തറമൽ ബാബു(52)വിനെയാണ് വടകര പോലിസ് അറസ്റ്റ് ചെയ്തത്. കടയിൽ പോയി തിരിച്ചു വരികയായിരുന്ന പത്തുവയസുകാരനെ ഇടവഴിയിൽ വച്ചു പീഡിപ്പിച്ചെന്നാണ് കേസ്. പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ വടകര ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. വടകര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Youth arrested for selling nude videos of children through Telegram
