തൃശ്ശൂർ:(piravomnews.in) ദേശീയപാത കുട്ടനെല്ലൂരിൽ നിർത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നിൽ ടിപ്പർ ലോറിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.
ടിപ്പറിന്റെ ഡ്രൈവർ റിവിൻ വർഗീസി (28)നാണ് പരിക്കേറ്റത്. ടിപ്പറിന്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ തൃശൂർ അഗ്നിരക്ഷാസേനയെത്തി ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനോടുവിലാണ് പുറത്തെടുത്തത്. ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.
Accident after a tipper lorry crashed into the back of a parked mini lorry
