കണ്ണൂർ : ( piravomnews.in ) കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി. ഇന്ന് പുലർച്ചെയാണ് സംഭവം. വയലപ്ര സ്വദേശി റീമ ( 30 ) മൂന്ന് വയസുള്ള മകനുമായാണ് പുഴയിൽ ചാടിയത്.
റീമയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്. ഫയർ ഫോഴ്‌സും, സ്‌കൂബാ സംഘവും പൊലീസും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. പാലത്തിന് താഴെ ചൂണ്ടയിടാൻ നിന്നിരുന്ന ആളാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടുന്നത് ആദ്യം കണ്ടത്.

ഇയാളാണ് പൊലീസിനെ വിവരം അറിയിച്ചത്. മഴ പെയ്യുന്നതിനാൽ പുഴയിലെ ജലനിരപ്പ് ഉയർന്നതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഭർത്താവുമായി അകന്നു താമസിക്കുകയായിരുന്നു റീമ എന്നാണ് വിവരം. ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Mother jumped into river with child; body of young woman found
