മൂവാറ്റുപുഴ : (piravomnews.in) ഇരുനില വീടിന്റെ മുകളിലെ മച്ചിൽ കടന്നു കൂടിയ പെരുമ്പാമ്പിനെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ പിടികൂടി വനംവകുപ്പിനു കൈമാറി.
മൂവാറ്റുപുഴ കാവുംപടിയിൽ മണിമാളിക വീടിന്റെ രണ്ടാം നിലയിൽ ഓടുകൾ നീക്കിയാണ് മലമ്പാമ്പ് മച്ചിലെ കഴുക്കോലിൽ ചുറ്റിവളഞ്ഞ് താമസം തുടങ്ങിയത്. വീട്ടിൽ ആൾ താമസം ഉണ്ടായിരുന്നെങ്കിലും ആരും മേൽക്കൂരയിലെ കഴുക്കോലിൽ പാമ്പ് തുങ്ങിക്കിടക്കുന്നത് അറിഞ്ഞിരുന്നില്ല.

മഴയിൽ ചോച്ച ശക്തമായതോടെ മേൽക്കൂരയിൽ കയറി പരിശോധിച്ചപ്പോഴാണ് ഓടുകൾ സ്ഥാനം തെറ്റി കിടക്കുന്നത് കണ്ടത്. തുടർന്നു നടന്ന പരിശോധനയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് അംഗീകൃത പാമ്പ് പിടിത്തത്തിൽ വിദഗ്ധനായ സേവി പൂവൻ എത്തി 3 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണു പാമ്പിനെ പിടികൂടിയത്.
A python that had crawled into the attic of a two-story house was caught.
