കണ്ണൂർ :( piravomnews.in ) ബൈക്കിൽ തട്ടികൊണ്ടു പോയി പതിനാലുകാരിക്ക് മദ്യം നൽകിയ ശേഷം കൂട്ട ബലാത്സംഗത്തിനിരയാക്കിയ പത്തോളം യുവാക്കൾക്കെതിരെ പോക്സോ കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസ്.
പ്രായപൂർത്തിയാവാത്ത പതിനാലുകാരിയുടെ പരാതിയിലാണ് കേസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. വീട്ടിൽ നിന്നും കഴിഞ്ഞ മാസം നാലിന് പെൺകുട്ടിയെ ബൈക്കിൽ തട്ടികൊണ്ടു വന്ന നാലംഗ സംഘം കണ്ണൂരിലെ ലോഡ്‌ജിലെത്തിച്ച് മുറിയിൽ വെച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളായ ആറു പേരെ വിളിച്ചു വരുത്തിയ ശേഷം അവരും പെൺകുട്ടിയെ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

അഞ്ചാം തീയതി രാവിലെ അവശനിലയിൽ നാട്ടിലെത്തിയ പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവം നടന്നത് ടൗൺ സ്റ്റേഷൻ പരിധിയിലായതിനാൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു . ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
A 14-year-old girl was abducted, given alcohol and gang-raped in Kannur, POCSO case filed against about ten youths
