തൃശൂര്‍: (piravomnews.in)തൃശൂരിൽ ജീവനെടുത്ത് വീണ്ടും റോഡിലെ കുഴി.റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച് സ്വകാര്യ ബസിടിച്ച് യുവാവ് മരിച്ചു.
ബസിനിടയിൽപ്പെട്ട് തൃശൂര്‍ അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ലാലൂര്‍ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് മരിച്ചത്. യുവാവ് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരനാണ് മരിച്ച ആബേൽ.

ബൈക്ക് വെട്ടിച്ചപ്പോൾ ബസിടിച്ചു കയറിയാണ് മരിച്ചത് . അമിതവേഗതയിലായിരുന്നു ബസ് എന്ന് നാട്ടുകാര്‍ ആരോപിച്ചു. ബസുകളുടെ അമിത വേഗതയും റോഡിലെ കുഴിയുമാണ് അപകടത്തിനുകാരണമെന്ന് നാട്ടുകാര്‍ പ്രതിഷേധിച്ച് റോഡ് തടഞ്ഞു . കൗണ്‍സിലര്‍ മെഫി ഡെന്‍സന്‍റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.
കഴിഞ്ഞ മാസം മുമ്പ് അമ്മയുമായി ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവും അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പിന്നാലെയെത്തിയ ബസ് ഇടിച്ചുകയറുകയായിരുന്നു. പുങ്കുന്നം സ്വദേശി വിഷ്ണുദത്താണ് മരിച്ചത്.
Taking his own life, another pitfall; Young man dies after crashing into private bus after cutting off bike to avoid falling into a pothole on the road
