(piravomnews.in) രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. രാമപുരം ബസ്റ്റാൻഡിന് സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അശോകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അശോകന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു കടയുടമ മോഹൻദാസ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലൊ മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Attempt to kill jeweler's owner by pouring petrol on him and setting him on fire in Ramapuram
