കൊച്ചി: ( piravomnews.in ) യുവതിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ താമസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിനി ഗ്രീഷ്മ (30)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ആലുവ പൊലീസ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. മരണത്തിൽ അസ്വഭാവികതയുണ്ടോയെന്നടക്കമുള്ള കാര്യം പൊലീസ് അന്വേഷിക്കും. ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
Woman found hanging at residence
