കഠിനംകുളം: ( piravomnews.in ) പാചക വാതക സിലണ്ടറിന്റെ ട്യൂബിൽനിന്നും ലീക്ക് ഉണ്ടായതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെട്ടുതുറ സ്വദേശി ജിജോ ക്ലീറ്റോ (50) മരിച്ചു.
ഇന്നലെ വൈകിട്ടാണ് അപകടം വീടിനോടു ചേർന്ന ഓല ഷെഡിലെ പാചക പുരയിൽ വച്ചാണ് അപകടമുണ്ടായത്. തീപ്പെട്ടി ഉപയോഗിച്ച് ഗ്യാസ് കത്തിക്കുമ്പോഴാണ് ക്ലീറ്റസിന്റെ ദേഹത്തേക്ക് തീ ആളിപ്പടർന്നത്. വെള്ളമൊഴിച്ച് തീ കെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചു. 70 ശതമനത്തോളം പൊള്ളൽ ഏറ്റിരുന്നതായി പൊലീസ് പറഞ്ഞു.
A man in his fifties died after he lit gas with a match and the cooking gas leaked and caught fire.
