---
title: "ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ചു; വിദ്യാർഥി ആശുപത്രിയിൽ   "
english_title: "Student hospitalized after eating poisonous fruit thinking it was a mango"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300946/student-hospitalized-after-eating-poisonous-fruit-thinking-it-was-a-mango"
published_at: "2025-07-06T19:24:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a817281045_njaval.jpg"
keywords: []
---

# ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ചു; വിദ്യാർഥി ആശുപത്രിയിൽ   

> **Lead Summary:** കോഴിക്കോട്: താമരശേരിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ. വീടിനു സമീപത്തെ പറമ്പിൽ നിന്നും ഞാവൽപ്പഴമെന്ന് കരുതിയാണ് വിദ്യാർഥി വിഷക്കായ കഴിച്ചത്.

## Article Content

കോഴിക്കോട്: താമരശേരിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ. വീടിനു സമീപത്തെ പറമ്പിൽ നിന്നും ഞാവൽപ്പഴമെന്ന് കരുതിയാണ് വിദ്യാർഥി വിഷക്കായ കഴിച്ചത്.

താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.താമരശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ചുണ്ടക്കുന്ന് അഭിഷേക് (14)നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലും രണ്ടു കുട്ടികൾ സമാന രൂപത്തിൽ വിഷക്കായ കഴിച്ച് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കാഴ്‌ചയിൽ ഞാവൽ പഴത്തോട് സാമ്യമുള്ളതാണ് ഈ വിഷക്കായ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300946/student-hospitalized-after-eating-poisonous-fruit-thinking-it-was-a-mango)