---
title: " അപകട സാധ്യത ; മുളന്തുരുത്തി സബ് റജിസ്ട്രാർ ഓഫിസിന്റെ പ്രവർത്തനം മിനി സിവിൽ സ്റ്റേഷനിലേക്കു മാറ്റി"
english_title: "Risk of accident; Mulanthuruthy Sub-Registrar Office shifted to Mini Civil Station"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300892/risk-of-accident-mulanthuruthy-sub-registrar-office-shifted-to-mini-civil-station"
published_at: "2025-07-06T14:37:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a3d5a1400d_mulan.jpg"
keywords: []
---

#  അപകട സാധ്യത ; മുളന്തുരുത്തി സബ് റജിസ്ട്രാർ ഓഫിസിന്റെ പ്രവർത്തനം മിനി സിവിൽ സ്റ്റേഷനിലേക്കു മാറ്റി

> **Lead Summary:** മുളന്തുരുത്തി : അപകട സാധ്യത കണക്കിലെടുത്തു മുളന്തുരുത്തി സബ് റജിസ്ട്രാർ ഓഫിസിന്റെ പ്രവർത്തനം മിനി സിവിൽ സ്റ്റേഷനിലേക്കു ഇന്നലെ മാറ്റി.

## Article Content

മുളന്തുരുത്തി : അപകട സാധ്യത കണക്കിലെടുത്തു മുളന്തുരുത്തി സബ് റജിസ്ട്രാർ ഓഫിസിന്റെ പ്രവർത്തനം മിനി സിവിൽ സ്റ്റേഷനിലേക്കു ഇന്നലെ മാറ്റി.

പതിറ്റാണ്ടുകൾ പഴക്കമുള്ള ശോചനീയാവസ്ഥയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് സുരക്ഷിതമല്ലാത്തതിനാലുമാണു അടിയന്തര നടപടി. കഴിഞ്ഞ ദിവസം നടന്ന കോട്ടയം മെഡിക്കൽ കോളജിലെ അപകടം കൂടി കണക്കിലെടുത്താണു നീക്കം. ദിവസേന നൂറുകണക്കിനാളുകൾ എത്തുന്ന ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം സുരക്ഷിതമല്ലെന്നു നേരത്തെ പരാതികൾ ഉണ്ടായിരുന്നു.

ഓഫിസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിച്ചു റവന്യു ടവർ നിർമിക്കുന്നതിനു 2 വർഷം മുൻപ് അനുമതി ലഭിച്ചതോടെ ഇവിടെ പ്രവർത്തിച്ചിരുന്ന ഓഫിസുകൾ മാറ്റാൻ നടപടി തുടങ്ങിയിരുന്നു. ഇതനുസരിച്ചു വില്ലേജ് ഓഫിസിനും സബ് റജിസ്ട്രാർ ഓഫിസിനും മിനി സിവിൽ മാറ്റാൻ നടപടി തുടങ്ങിയിരുന്നു.

ഇതനുസരിച്ചു വില്ലേജ് ഓഫിസിനും സബ് റജിസ്ട്രാർ ഓഫിസിനും മിനി സിവിൽ സ്റ്റേഷനിൽ സ്ഥലവും അനുവദിച്ചിരുന്നു. വില്ലേജ് ഓഫിസ് പ്രവർത്തനം മാറ്റിയെങ്കിലും രേഖകൾ സൂക്ഷിക്കാനുള്ള റെക്കോർഡ് റൂം ഒരുക്കാത്തതിനാലാണു സബ് റജിസ്ട്രാർ ഓഫിസ് മാറാതിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300892/risk-of-accident-mulanthuruthy-sub-registrar-office-shifted-to-mini-civil-station)