---
title: " പൈങ്ങോട്ടൂർ ബസ് അപകടം; കോഴിപ്പിള്ളി സ്വദേശിനിക്ക് പിന്നാലെ മരുമകനായ ഓട്ടോ ഡ്രൈവറും മരിച്ചു"
english_title: "Paingotoor bus accident; After Kozhikode native, auto driver's son-in-law dies"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300877/paingotoor-bus-accident-after-kozhikode-native-auto-drivers-son-in-law-dies"
published_at: "2025-07-06T13:42:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a30f289037_accident4.jpg"
keywords: []
---

#  പൈങ്ങോട്ടൂർ ബസ് അപകടം; കോഴിപ്പിള്ളി സ്വദേശിനിക്ക് പിന്നാലെ മരുമകനായ ഓട്ടോ ഡ്രൈവറും മരിച്ചു

> **Lead Summary:** കോതമംഗലം : പൈങ്ങോട്ടൂർ ബസ് അപകടം കോഴിപ്പിള്ളി സ്വദേശിനിക്ക് പിന്നാലെ മരുമകനായ ഓട്ടോ ഡ്രൈവറും മരിച്ചു.

## Article Content

കോതമംഗലം : പൈങ്ങോട്ടൂർ ബസ് അപകടം കോഴിപ്പിള്ളി സ്വദേശിനിക്ക് പിന്നാലെ മരുമകനായ ഓട്ടോ ഡ്രൈവറും മരിച്ചു.

പൈങ്ങോട്ടൂർ ആയങ്കര മൃഗാശുപത്രിപ്പടിയിൽ സ്വകാര്യ ബസിടിച്ച് മരണമടഞ്ഞ കോഴിപ്പള്ളി സ്വദേശിനിയുടെ മരുമകനായ ഓട്ടോറിക്ഷ ഡ്രൈവറും മരിച്ചു. ഇന്നലെ രാവിലെ 10 നായിരുന്നു അപകടം.

ഓട്ടോറിക്ഷ ഡ്രൈവർ കടവൂർ മലേക്കുടിയിൽ ബിജു ജോസ് (47), ഭാര്യാ മാതാവ് വാരപ്പെട്ടി കോഴിപ്പിള്ളി കുര്യപ്പാറ വീട്ടിൽ ആന്റണിയുടെ ഭാര്യ ബ്രെസി (70) എന്നിവരാണ് മരിച്ചത്. ബിജുവിന്റെ മകൾ മെറിൻ (16) പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബ്രെസി സംഭവസ്ഥലത്തു തന്നെ മരിച്ചു. ബിജു ചികിത്സയിലിരിക്കെ രാത്രിയാണ് മരിച്ചത്.ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ടാണ് ബ്രെസി മരിച്ചത്. ഓട്ടോറിക്ഷയിൽ കുടുങ്ങിയ ബിജുവിനെ ഓടിക്കൂടിയവരാണ് പുറത്തെടുത്തത്.

പൈങ്ങോട്ടൂരിലെ ബിജുവിന്റെ വീട്ടിൽ നിന്ന് ബ്രെസിയുടെ വീട്ടിലേക്കുള്ള യാത്രയ്‌ക്കിടെയാണ് അപകടം. പോത്താനിക്കാട് പൊലിസ് തുടർ നടപടികൾ സ്വീകരിച്ചു. ബ്രെസിയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300877/paingotoor-bus-accident-after-kozhikode-native-auto-drivers-son-in-law-dies)