---
title: "അറിഞ്ഞോ? വനംവകുപ്പിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇനി ഇ–ടിക്കറ്റ്‌  "
english_title: "Did you know? E-tickets are now available at the Forest Department's tourist centers"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300841/did-you-know-e-tickets-are-now-available-at-the-forest-departments-tourist-centers"
published_at: "2025-07-06T11:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a0cc470687_qr.jpg"
keywords: []
---

# അറിഞ്ഞോ? വനംവകുപ്പിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഇനി ഇ–ടിക്കറ്റ്‌  

> **Lead Summary:** പെരുമ്പാവൂർ : വനംവകുപ്പിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ടിക്കറ്റ് സ്വന്തമാക്കാൻ ക്യുആർ കോഡ് സംവിധാനം നടപ്പാക്കി. അഭയാരണ്യം വനവികസന ഏജൻസിയുടെ കീഴിലുള്ള നാല് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് ഇ–-ടിക്കറ്റ് നടപ്പാക്കിയത്.

## Article Content

പെരുമ്പാവൂർ : വനംവകുപ്പിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ടിക്കറ്റ് സ്വന്തമാക്കാൻ ക്യുആർ കോഡ് സംവിധാനം നടപ്പാക്കി. അഭയാരണ്യം വനവികസന ഏജൻസിയുടെ കീഴിലുള്ള നാല് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലാണ് ഇ–-ടിക്കറ്റ് നടപ്പാക്കിയത്.

നെടുമ്പാശേരിക്കടുത്തുള്ള സുവർണോദ്യാനം ബയോളജിക്കൽ പാർക്ക്‌, മംഗളവനം പക്ഷിസങ്കേതം എന്നിവിടങ്ങളിൽ ഇ–-ടിക്കറ്റിന്റെ പരീക്ഷണം ആരംഭിച്ചു.

കൺസർവേറ്റർ ഓഫീസർ എം ഇന്ദു വിജയൻ സുവർണോദ്യാനം ബയോളജിക്കൽ പാർക്കിൽ പദ്ധതിയുടെ പരിശോധന നടത്തി. അഭയാരണ്യത്തിലും പാണംകുഴിയിലും ഇ-–-ടിക്കറ്റ് സംവിധാനം വരുംദിവസങ്ങളിൽ ലഭ്യമാക്കും. ഉദ്യോഗസ്ഥരായ ഡെൽറ്റോ എൽ മാറോക്കി, ടി എം റഷീദ്‌ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300841/did-you-know-e-tickets-are-now-available-at-the-forest-departments-tourist-centers)