---
title: "കളിക്കുന്നതിനിടെ അബദ്ധത്തിൽ വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്"
english_title: "Firefighters rescue four-year-old boy who accidentally got stuck inside washing machine while playing"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300832/firefighters-rescue-four-year-old-boy-who-accidentally-got-stuck-inside-washing-machine-while-playing"
published_at: "2025-07-06T10:43:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a067900f57_fire.jpg"
keywords: []
---

# കളിക്കുന്നതിനിടെ അബദ്ധത്തിൽ വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്

> **Lead Summary:** കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തിൽ വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്.

## Article Content

കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തിൽ വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങിയ നാല് വയസുകാരന് രക്ഷകരായി ഫയർ ഫോഴ്സ്.

കോഴിക്കോട് ഒളവണ്ണയിലാണ് സംഭവം. കളിക്കുന്നതിനിടയിൽ വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കയറിയ കുട്ടി കുടുങ്ങിപ്പോകുകയായിരുന്നു. പിന്നീട് വിവരമറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽ നിന്നും ഫയർ ഫോഴ്സ് എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ഒളവണ്ണക്കു സമീപം ഇരിങ്ങല്ലൂർ ഞണ്ടാടിത്താഴത്താണ് സംഭവമുണ്ടായത്.

നാലു വയസ്സുള്ള കുട്ടി മെഷീനിൽ കുടുങ്ങി എന്ന വിവരം അറിഞ്ഞാണ് മീഞ്ചന്ത ഫയർ യൂണിറ്റ് കുതിച്ചെത്തിയത്. വീട്ടിലെത്തുന്നതുവരെ കയ്യോ കാലോ കുടുങ്ങിയെന്നാണ് ഫയർ ഫോഴ്സ് കരുതിയത്.

എന്നാൽ വീട്ടിലെത്തിയപ്പോഴാണ് ഹനാൻ വാഷിംഗ് മെഷീന് ഉള്ളിൽ പൂർണ്ണമായും അകപ്പെട്ടതാണെന്ന് മനസ്സിലായത്. തുടർന്ന് ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഡബ്ല്യു സനലിന്റെ നേതൃത്വത്തിൽ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300832/firefighters-rescue-four-year-old-boy-who-accidentally-got-stuck-inside-washing-machine-while-playing)