---
title: " ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി ; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി"
english_title: "Worm found in wheat flour; two students fell ill after eating cooked wheat flour"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300829/worm-found-in-wheat-flour-two-students-fell-ill-after-eating-cooked-wheat-flour"
published_at: "2025-07-06T10:33:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a04450e1ae_puzhu.jpg"
keywords: []
---

#  ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി ; പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി

> **Lead Summary:** തൃശൂർ: തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ചേലക്കരയിൽ റേഷൻ കടയിൽ നിന്ന് വാങ്ങിയ ഗോതമ്പ് പൊടിയിലാണ് പുഴുവിനെ കണ്ടെത്തിയത്. തോന്നൂർക്കര പൊതുവിതരണ കേന്ദ്രത്തിൽ നിന്നുമാണ് ​ഗോതമ്പുപൊടി വാങ്ങിയത്.

## Article Content

തൃശൂർ: തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത് കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ചേലക്കരയിൽ റേഷൻ കടയിൽ നിന്ന് വാങ്ങിയ ഗോതമ്പ് പൊടിയിലാണ് പുഴുവിനെ കണ്ടെത്തിയത്. തോന്നൂർക്കര പൊതുവിതരണ കേന്ദ്രത്തിൽ നിന്നുമാണ് ​ഗോതമ്പുപൊടി വാങ്ങിയത്.

തോന്നൂർക്കര ഇളയിടത്ത് മൊയ്‌ദീൻ കുട്ടിയുടെ വീട്ടിലേക്ക് വാങ്ങിയ ആട്ടയിലാണ് പുഴുക്കളെ കണ്ടത്. 2 പാക്കറ്റ് ആട്ട വാങ്ങി അരിച്ചപ്പോൾ നിരവധി ജീവനുള്ള പുഴുക്കൾ ‌ശ്രദ്ധയിൽ പെട്ടത്.

ഈ ആട്ട ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കി കഴിച്ച 2 വിദ്യാർത്ഥികൾക്ക് വയറുവേദനയും, വയറിളക്കവും ഉണ്ടായി. ഇവരെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തോന്നൂർക്കര റേഷൻ കടയിൽ നിന്നും ആട്ട വാങ്ങിയ നിരവധി വീടുകളിലും സമാന രീതിയിൽ പുഴുവിനെ ലഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300829/worm-found-in-wheat-flour-two-students-fell-ill-after-eating-cooked-wheat-flour)