---
title: "സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസ് കണ്ടക്ടര്‍ കുഴഞ്ഞു വീണു മരിച്ചു"
english_title: "Bus conductor collapses and dies during argument over time"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300825/bus-conductor-collapses-and-dies-during-argument-over-time"
published_at: "2025-07-06T10:24:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a027b6daf8_death.jpg"
keywords: []
---

# സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസ് കണ്ടക്ടര്‍ കുഴഞ്ഞു വീണു മരിച്ചു

> **Lead Summary:** പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസ് കണ്ടക്ടര്‍ കുഴഞ്ഞു വീണു മരിച്ചു. തിരുവില്വാമല നടുവത്തപാറ സ്വദേശി ജയേഷാണ് മരിച്ചത്.

## Article Content

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസ് കണ്ടക്ടര്‍ കുഴഞ്ഞു വീണു മരിച്ചു. തിരുവില്വാമല നടുവത്തപാറ സ്വദേശി ജയേഷാണ് മരിച്ചത്.

ഒറ്റപ്പാലം ചിനക്കത്തൂര്‍ കാവ് ബസ് സ്റ്റോപ്പില്‍ വെച്ചായിരുന്നു സംഭവം. പാലക്കാട് - പട്ടാമ്പി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശാന്തി ബസ്സിലെ ജീവനക്കാരും തമ്മിലാണ് തര്‍ക്കം ഉണ്ടായത്.

കുഴഞ്ഞു വീണ ജയേഷിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം ജയേഷ് തര്‍ക്കത്തില്‍ ഇടപെട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300825/bus-conductor-collapses-and-dies-during-argument-over-time)