---
title: " ശതാബ്ദി നിറവിൽ പാമ്പാടി സഹകരണ ബാങ്കിന് അഭിമാനകരമായ നേട്ടം"
english_title: "Pampady Cooperative Bank achieves proud achievement on centenary"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300823/pampady-cooperative-bank-achieves-proud-achievement-on-centenary"
published_at: "2025-07-06T09:31:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6869f65cc4e74_pambadi.jpg"
keywords: []
---

#  ശതാബ്ദി നിറവിൽ പാമ്പാടി സഹകരണ ബാങ്കിന് അഭിമാനകരമായ നേട്ടം

> **Lead Summary:** പാമ്പാടി : ശതാബ്ദി നിറവിൽ പാമ്പാടി സഹകരണ ബാങ്കിന് അഭിമാനകരമായ നേട്ടം. 2025ലെ കേരളത്തിലെ മികച്ച സഹകരണ ബാങ്ക് നേടി.

## Article Content

പാമ്പാടി : ശതാബ്ദി നിറവിൽ പാമ്പാടി സഹകരണ ബാങ്കിന് അഭിമാനകരമായ നേട്ടം. 2025ലെ കേരളത്തിലെ മികച്ച സഹകരണ ബാങ്ക് നേടി.

1924 ഡിസംബർ 13ന് രജിസ്റ്റർ ചെയ്ത് ആദ്യം പരസ്പര സഹായക സംഘമായി പ്രവർത്തനമാരംഭിച്ച് പിന്നീട് വിവിധോദ്ദേശ സംഘമായി. 1956ല്‍ 76 അംഗങ്ങളും 118 രൂപ ഓഹരി മൂലധനവുമായി സഹകരണ ബാങ്കായി രജിസ്റ്റർ ചെയ്‌ത്‌ ഒരു പ്രൈമറി സ്കൂൾ ഏറ്റെടുത്ത് നടത്തി. പിന്നീട് ഓഹരിമൂലധവും നിക്ഷേപങ്ങളും വർധിച്ച് കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകി.

ഇന്ന് 131 കോടി രൂപ നിക്ഷേപ ഇനത്തിലും 110 കോടി വായ്‌പയായും കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുന്നു. കഴിഞ്ഞ 17 വർഷമായി 20 ശതമാനം ലാഭവിഹിതം തുടർച്ചയായി വിതരണം ചെയ്യുന്ന ബാങ്കിന് മുൻപ് പലതവണ ജില്ലാതലത്തിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സംസ്ഥാനതലത്തിൽ ഒരു അംഗീകാരം ലഭിക്കുന്നത്.

ശതാബ്ദി നിറവിൽ നിൽക്കുന്ന ബാങ്കിന് കിട്ടിയ അംഗീകാരം ബാങ്ക് ഭരണസമിതിയുടെയും ജീവനക്കാരുടെയും സഹാകാരികളുടെയും കഴിഞ്ഞ 25 വർഷത്തെ കൂട്ടായ പ്രവർത്തനത്തിനുളള അംഗീകാരമാണെന്ന്പ്രസിഡന്റ് വി എം പ്രദീപ് പറഞ്ഞു. അന്താരാഷ്ട്ര സഹകരണ ദിനമായ ജൂലൈ അഞ്ചിന്‌ മന്ത്രി വി എൻ വാസവനിൽനിന്ന് ബാങ്ക് പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300823/pampady-cooperative-bank-achieves-proud-achievement-on-centenary)