കാസർകോട് : (piravomnews.in) തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന് സമീപം പേക്കടം സ്വദേശിനി ട്രെയിൻ തട്ടി മരിച്ചു. പേക്കടത്തെ രാജന്റെ മകൾ അമൃത രാജ് (27) ആണ് മരിച്ചത്.
ശനി പകൽ 12ന് മംഗളൂരുവിലേക്കുള്ള ഇന്റർസിറ്റി കടന്നു പോയതിന് ശേഷമാണ് മൃതദേഹം കണ്ടത്.തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇരുന്നൂർ മീറ്റർ വടക്ക് മാറി ട്രാക്കിന് സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ചന്തേര പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
The woman was hit by a train and died
