അങ്കമാലി : (piravomnews.in) മഞ്ഞപ്ര പഞ്ചായത്തിലെ കിഴക്കേപ്പാടം അനധികൃതമായി നികത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു കലക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു അവധി ദിവസങ്ങളിൽ രാത്രിയാണ് മണ്ണും ചാരവും കൊണ്ടിട്ട് നികത്തൽ.
മഞ്ഞപ്ര -മലയാറ്റൂർ റോഡിനോടുചേർന്ന് നടുവട്ടം പാലത്തിന് അടുത്താണ് രണ്ടേക്കറോളംവരുന്ന സ്ഥലം നികത്തിക്കൊണ്ടിരിക്കുന്നത്. കർഷകസംഘടനകളും വിവിധ രാഷ്ട്രീയ പാർടികളും സ്ഥലം നികത്തുന്നതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മഞ്ഞപ്ര- ചന്ദ്രപ്പുര നിവാസികളും സഹോദരങ്ങളുമായ പുല്ലൻ ജോസ്, യാക്കോബ് എന്നിവരുടേതാണ് കൃഷിപ്പാടം.

Don't let the food go to waste...filling the fields; Complaint filed with the Collector
