Jul 4, 2025 07:59 PM

പാലക്കാട്: ( piravomnews.in ) ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരൺ, മകൻ കിഷൻ എന്നിവരാണ് മരിച്ചത്.

നാലാം ക്ലാസിൽ പഠിക്കുന്ന കിഷനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ കിരൺ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. രണ്ടു പേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കിഷന്റെ അമ്മ രണ്ട് മാസം മുമ്പാണ് ആത്മഹത്യ ചെയ്തത്. ഇരുവരുടെ യും മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Mother committed suicide two months ago, father and son found dead

Next TV

Top Stories










News Roundup






//Truevisionall