---
title: " ട്രാൻസ്ഫോമറുകളിൽ നിന്ന് രാത്രി ആരോ ഫ്യൂസ് കാരിയർ ഊരി മാറ്റുന്നു ; കെഎസ്ഇബിയും നാട്ടുകാരും വലയുന്നു"
english_title: "Someone removes fuse carriers from transformers at night; KSEB and locals are in trouble"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300479/someone-removes-fuse-carriers-from-transformers-at-night-kseb-and-locals-are-in-trouble"
published_at: "2025-07-04T14:18:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68679588ab2a9_fuse.jpg"
keywords: []
---

#  ട്രാൻസ്ഫോമറുകളിൽ നിന്ന് രാത്രി ആരോ ഫ്യൂസ് കാരിയർ ഊരി മാറ്റുന്നു ; കെഎസ്ഇബിയും നാട്ടുകാരും വലയുന്നു

> **Lead Summary:** മരട് വൈറ്റില, മരട് സെക്‌ഷൻ പരിധിയിലെ ട്രാൻസ്ഫോമറുകളിൽ നിന്ന് രാത്രി ആരോ ഫ്യൂസ് കാരിയർ ഊരി മാറ്റുന്നതിനാൽ കെഎസ്ഇബിയും നാട്ടുകാരും വലയുന്നു.

## Article Content

മരട് വൈറ്റില, മരട് സെക്‌ഷൻ പരിധിയിലെ ട്രാൻസ്ഫോമറുകളിൽ നിന്ന് രാത്രി ആരോ ഫ്യൂസ് കാരിയർ ഊരി മാറ്റുന്നതിനാൽ കെഎസ്ഇബിയും നാട്ടുകാരും വലയുന്നു.

വൈദ്യുതി ഇല്ലാത്തതിനെ പറ്റി കോൾ വന്നു പരിശോധിക്കുമ്പോഴാണ് ഫ്യൂസ് ഊരിയ വിവരം അറിയുന്നത്. വലിച്ചെറിഞ്ഞ നിലയിലായിരിക്കും ഫ്യൂസ് കാരിയർ.

3 ദിവസത്തിനുള്ളിൽ 10 സ്ഥലങ്ങളിലാണ് സമാന സംഭവം ഉണ്ടായത്. ഇന്നലെ രാത്രി ഏഴരയ്ക്ക് ന്യൂക്ലിയസ് മാളിനു സമീപത്തെ ട്രാൻസ്ഫോമറിലെ ഫ്യൂസ് ഊരിയ വിവരം അറിഞ്ഞെത്തി പരിഹരിച്ചപ്പോഴേയ്ക്ക് വികാസ് നഗറിൽ നിന്നു വിളി വന്നു. അവിടെയും സമാന സംഭവം ആയിരുന്നു.

മരട് പൊലീസിൽ പരാതി നൽകിയതായി കെഎസ്ഇബി അധികൃതർ പറഞ്ഞു. ഏതാനും വർഷം മുൻപ് മരട് സൊസൈറ്റി റോഡിലും അയിനി നടയിലും ഇത്തരത്തിൽ ഫ്യൂസ് കാരിയർ ഊരിമാറ്റൽ പതിവായിരുന്നു. ആരെയും പിടികൂടാനായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300479/someone-removes-fuse-carriers-from-transformers-at-night-kseb-and-locals-are-in-trouble)