---
title: "വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Priest found hanging"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300472/priest-found-hanging"
published_at: "2025-07-04T13:51:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68678f33c9121_vydhikan.jpg"
keywords: []
---

# വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കാസർകോട്: കാസർകോട് അമ്പലത്തറ ഏഴാംമൈലിൽ വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ. ആന്റണി ഉള്ളാട്ടിൽ ആണ് മരിച്ചത്.

## Article Content

കാസർകോട്: കാസർകോട് അമ്പലത്തറ ഏഴാംമൈലിൽ വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ. ആന്റണി ഉള്ളാട്ടിൽ ആണ് മരിച്ചത്.

പള്ളി വകയായുള്ള പഴയ കെട്ടിടത്തിൻ്റ മുറിയിൽ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ രാവിലെ 10.30 ന് ശേഷമാണ് സംഭവമെന്നാണ് കരുതുന്നത്.

ഇരിട്ടി എടൂർ സ്വദേശിയാണ് ഫാ.ആന്റണി. അച്ഛൻ, അമ്മ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്. പോർക്കളം എംസിബിഎസ് ആശ്രമത്തിൽ ഒരു വർഷമായി താമസിക്കുകയായിരുന്നു. ആശ്രമത്തിലെ മറ്റൊരു വൈദികൻ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300472/priest-found-hanging)