---
title: "ദുക്റാന തിരുനാൾ ആഘോഷിച്ചു   "
english_title: "Dukrana festival celebrated"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300441/dukrana-festival-celebrated"
published_at: "2025-07-04T11:15:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68676ab4b0292_perunbnal.jpg"
keywords: []
---

# ദുക്റാന തിരുനാൾ ആഘോഷിച്ചു   

> **Lead Summary:** കാലടി : മാർ തോമാശ്ലീഹയുടെ സ്മരണ പുതുക്കി മലയാറ്റൂർ കുരിശുമുടിയിലും താഴത്തെ പള്ളിയിലും ദുക്റാന തിരുനാൾ ആഘോഷിച്ചു. പാട്ടുകുർബാനയും നേർച്ചസദ്യയും ഉണ്ടായി.

## Article Content

കാലടി : മാർ തോമാശ്ലീഹയുടെ സ്മരണ പുതുക്കി മലയാറ്റൂർ കുരിശുമുടിയിലും താഴത്തെ പള്ളിയിലും ദുക്റാന തിരുനാൾ ആഘോഷിച്ചു. പാട്ടുകുർബാനയും നേർച്ചസദ്യയും ഉണ്ടായി.

താഴത്തെ പള്ളിയിൽ നേർച്ചയുടെ വെഞ്ചെരിപ്പ് മലയാറ്റൂർ പള്ളി വികാരി ജോസ് ഒഴലക്കാട് നിർവഹിച്ചു. റോജി എം ജോൺ എംഎൽഎ, ഫാ. ആന്റണി കാട്ടുപറമ്പിൽ, അസി. വികാരി നിഖിൽ മുളവരിക്കൽ, മാത്യു പെരുമായൻ, തോമസ് കരോട്ടുപുറം, ജോയ് മുട്ടത്തോട്ടിൽ എന്നിവർ സംസാരിച്ചു. കുരിശുമുടിയിൽ ഫാ. ജോസ് വടക്കൻ ചടങ്ങുകൾക്ക്‌ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300441/dukrana-festival-celebrated)