---
title: " ഡബിൾ ഡക്കർ ഓപ്പൺ ബസ്‌ 13ന്‌ സർവീസ്‌ ആരംഭിക്കും"
english_title: "Double-decker open bus service to begin on the 13th"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300438/double-decker-open-bus-service-to-begin-on-the-13th"
published_at: "2025-07-04T11:12:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686769e43023f_bus.jpg"
keywords: []
---

#  ഡബിൾ ഡക്കർ ഓപ്പൺ ബസ്‌ 13ന്‌ സർവീസ്‌ ആരംഭിക്കും

> **Lead Summary:** കൊച്ചി : കൊച്ചിക്കാഴ്‌ച ആസ്വദിച്ച്‌ യാത്ര ചെയ്യാൻ കെഎസ്‌ആർടിസിയുടെ ഡബിൾ ഡക്കർ ഓപ്പൺ ബസ്‌ 13ന്‌ സർവീസ്‌ ആരംഭിക്കും.

## Article Content

കൊച്ചി : കൊച്ചിക്കാഴ്‌ച ആസ്വദിച്ച്‌ യാത്ര ചെയ്യാൻ കെഎസ്‌ആർടിസിയുടെ ഡബിൾ ഡക്കർ ഓപ്പൺ ബസ്‌ 13ന്‌ സർവീസ്‌ ആരംഭിക്കും.

ആലുവ കെഎസ്‌ആർടിസി വർക്‌ഷോപ്പിൽ അവസാനഘട്ട മിനുക്കുപണികളിലാണ്‌ ബസ്‌. ബജറ്റ്‌ ടൂറിസത്തിന്റെ ഭാഗമായി ക്യൂൻസ്‌ വാക്‌വേ, ഗോശ്രീ പാലം, കാളമുക്ക്‌ ഹാർബർ തുടങ്ങിയ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ഡബിൾ ഡക്കർ, വിനോദസഞ്ചാരികൾക്ക്‌ പുത്തൻകാഴ്‌ചയൊരുക്കും.

മൂന്നുഘട്ടങ്ങളിലായി ട്രയൽ റൺ നടത്തിയശേഷമാണ് വാഹനം സർവീസിന്‌ ഒരുങ്ങുന്നത്‌. താഴെ നിലയിലും തുറന്ന മേൽഭാഗത്തിരുന്ന്‌ കാറ്റുകൊണ്ടും നഗരക്കാഴ്‌ച ആസ്വദിക്കാം. ബസിന്റെ യാത്രയ്‌ക്ക്‌ തടസ്സമായ വൃക്ഷശിഖരങ്ങൾ നീക്കി. വൈദ്യുത, കേബിൾ വയറുകൾ ഉയർത്തിക്കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300438/double-decker-open-bus-service-to-begin-on-the-13th)