---
title: "കൊച്ചിയിൽ ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി"
english_title: "Bank employee missing in Kochi, complaint filed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300435/bank-employee-missing-in-kochi-complaint-filed"
published_at: "2025-07-04T10:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686765ae8693f_missing.jpg"
keywords: []
---

# കൊച്ചിയിൽ ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

> **Lead Summary:** കൊച്ചി: കൊച്ചിയിൽ ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. ഗാന്ധിനഗർ സ്വദേശി രതീഷ് ബാബുവിനെ കാണാനില്ലെന്നാണ് കുടുംബം പരാതി നൽകിയത്. രണ്ടാം തീയതി ബാങ്കിലേക്ക് പോയ രതീഷ് തിരികെ വന്നിട്ടില്ലെന്ന് കുടുംബം പറയുന്നു.

## Article Content

കൊച്ചി: കൊച്ചിയിൽ ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. ഗാന്ധിനഗർ സ്വദേശി രതീഷ് ബാബുവിനെ കാണാനില്ലെന്നാണ് കുടുംബം പരാതി നൽകിയത്. രണ്ടാം തീയതി ബാങ്കിലേക്ക് പോയ രതീഷ് തിരികെ വന്നിട്ടില്ലെന്ന് കുടുംബം പറയുന്നു.

പാലാരിവട്ടം എച്ച്ഡിഎഫ്സി ബാങ്കിലെ ജീവനക്കാരനാണ് രതീഷ്. കുമ്പളം പാലത്തിൽ രതീഷിൻറെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. കടവന്ത്ര പൊലീസ് അന്വേഷണം നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300435/bank-employee-missing-in-kochi-complaint-filed)