---
title: " ആംബുലൻസ് മറിഞ്ഞ് നാലു പാലിയേറ്റീവ് പ്രവർത്തകർക്ക്‌ പരിക്കേറ്റു"
english_title: "Four palliative care workers injured after ambulance overturns"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/300433/four-palliative-care-workers-injured-after-ambulance-overturns"
published_at: "2025-07-04T10:50:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686764b52893d_ambulance.jpg"
keywords: []
---

#  ആംബുലൻസ് മറിഞ്ഞ് നാലു പാലിയേറ്റീവ് പ്രവർത്തകർക്ക്‌ പരിക്കേറ്റു

> **Lead Summary:** കവളങ്ങാട് : കൊച്ചി-–-ധനുഷ്‌കോടി ദേശീയപാതയിൽ നെല്ലിമറ്റം മില്ലുംപടിക്കുസമീപം ആംബുലൻസ് മറിഞ്ഞ് നാലു പാലിയേറ്റീവ് പ്രവർത്തകർക്ക്‌ പരിക്കേറ്റു.

## Article Content

കവളങ്ങാട് : കൊച്ചി-–-ധനുഷ്‌കോടി ദേശീയപാതയിൽ നെല്ലിമറ്റം മില്ലുംപടിക്കുസമീപം ആംബുലൻസ് മറിഞ്ഞ് നാലു പാലിയേറ്റീവ് പ്രവർത്തകർക്ക്‌ പരിക്കേറ്റു.

അടിമാലി പുതുക്കുടിയിൽ സരീദ് (40), വാളറ പുളിയമാക്കൽ ജിൻസ (24), മാങ്കുളം നെല്ലിടശേരിയിൽ ശ്വേത (28), വാളറ സ്വദേശി ജിനോ (25) എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴം പകൽ രണ്ടിനാണ് അപകടമുണ്ടായത്.എതിരെ വന്ന വാഹനത്തിന്‌ വശം നൽകുന്നതിനിടെ റോഡരികിലെ മതിലിലിടിച്ച്‌ മറിയുകയായിരുന്നു.

എല്ലാവരെയും മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. അടിമാലിയിൽ പാലിയേറ്റീവ് പ്രവർത്തനത്തിനിടെ ഓക്സിജൻ സിലിണ്ടറിന്റെ അടപ്പുതെറിച്ച് മൂക്കിന്‌ പരിക്കേറ്റ സരീദിനെയുംകൊണ്ട് ആശുപത്രിയിൽ പോകുമ്പോഴായിരുന്നു അപകടം. ആരുടെയും പരിക്ക് സാരമുള്ളതല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/300433/four-palliative-care-workers-injured-after-ambulance-overturns)